Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightയുവജന ക്ഷേമ ബോർഡ്‌...

യുവജന ക്ഷേമ ബോർഡ്‌ വൈസ്‌ ചെയർമാൻ പി. ബിജു അന്തരിച്ചു

text_fields
bookmark_border
*ഹൃദയാഘാതത്തെ തുടർന്നാണ്​ അന്ത്യം, ​േകാവിഡിൽനിന്ന്​​ മുക്​തിനേടിയിരുന്നു​ തിരുവനന്തപുരം: യുവജന ക്ഷേമ ബോർഡ്‌ വൈസ്‌ ചെയർമാനും എസ്‌.എഫ്‌.ഐ മുൻ സംസ്‌ഥാന സെക്രട്ടറിയുമായ പി. ബിജു (42) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന്​ ബുധനാഴ്​ച രാവിലെ എ​േട്ടാടെ തിരുവനന്തപുരം മെഡിക്കൽ കോളജ്​ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ്​ ബാധിതനായിരുന്നെങ്കിലും നാല്​ ദിവസം മുമ്പ്​​ നെഗറ്റീവായി. കോവിഡാനന്തരം ശാരീരിക സ്​ഥിതി വഷളായതിനെ തുടർന്ന്​ തീവ്രപരിചരണ വിഭാഗത്തിലേക്കും പിന്നീട്​ വൻെറിലേറ്ററിലേക്കും മാറ്റി. ഉയർന്ന പ്രമേഹവും രക്‌തസമ്മർദവും ഉണ്ടായിരുന്നു. വൃക്കകൾ തകറാറിലായതിനെ തുടർന്ന്‌ ഒരാഴ്‌ച ഡയാലിസിസിന്​ വിധേയനായി. െവൻറിലേറ്ററി​ൻെറ സഹായത്തോടെ ജീവൻ നിലനിർത്തുന്നതിനിടെയാണ്​ ബുധനാഴ​്​ച ഹൃദയാഘാതമുണ്ടായത്​. തിരുവനന്തപുരം വെഞ്ഞാറമൂട്​ വാമനപുരം മേലാറ്റുമൂഴി രോഹിണിയിൽ പരേതനായ പ്രഭാകര​ൻെറയും ചന്ദ്രികയുടെയും മകനാണ്​. പാലോട്​ കാർഷിക സഹകരണ ബാങ്കി​ൻെറ വെഞ്ഞാറമൂട്​ ശാഖയിലെ ജീവനക്കാരി ഹർഷ ഹരിയാണ്​ ഭാര്യ. നായൻ (നാല്​), നീൽ (ഒന്ന്​) എന്നിവർ മക്കളാണ്​. ശാരീരിക പരിമിതികൾ മറികടന്ന് വിദ്യാർഥി രാഷ്​ട്രീയത്തിലൂടെയാണ്​ ബിജു പൊതുരംഗത്തുവന്നത്​. യുവജനസമരങ്ങളുടെ മുൻനിരയിൽ സജീവസാന്നിധ്യമായിരുന്ന ബിജു സംഘടനാപ്രവർത്തനങ്ങളിലാണ് ശ്രദ്ധയൂന്നിയത്​. എല്‍.എല്‍ബി, ജേണലിസം ബിരുദധാരിയാണ്. കേരള സർവകാലാശല യൂനിയൻ ചെയർമാൻ, സെനറ്റംഗം, സിൻഡിക്കേറ്റംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു​. ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷററായിരുന്നു. നിലവിൽ സി.പി.എം ജില്ല കമ്മിറ്റി അംഗമാണ്. 2016 ഒക്ടോബര്‍ അഞ്ചിന്​ യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാനായി ചുമതലയേറ്റു. മത്സര പരീക്ഷകള്‍ക്കായി യുവാക്കള്‍ക്ക് സൗജന്യ പരിശീലനം നൽകുന്നതടക്കം പദ്ധതികൾ നടപ്പാക്കി. കേരള വളണ്ടറി യൂത്ത്​ ആക്ഷൻ ഫോഴ്​സ്​ രൂപവത്​കരിക്കുന്നതിൽ മുൻകൈയെടുത്തു. ബുധനാഴ്​ച ഉച്ചക്ക്​ 2.30ഒാടെ സി.പി.എം ജില്ല കമ്മിറ്റി ഒാഫിസിലെത്തിച്ച ഭൗതിക ശരീരത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സ്​പീക്കർ പി. ശ്രീരാമകൃഷ്​ണൻ, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, കെ.കെ. ശൈലജ, ഇ.പി. ജയരാജൻ, പൊളിറ്റ്​ ബ്യൂറോ അംഗം എം.എ. ബേബി, എം.വി. ഗോവിന്ദൻ, ആനാവൂർ നാഗപ്പൻ, കെ.എൻ. ബാലഗോപാൽ തുടങ്ങിയവർ അ​ന്തിമോപചാരമർപ്പിച്ചു. തുടർന്ന്​ വാമനപുര​ത്തേക്ക്​ കൊണ്ടുപോയി. വൈകീട്ട്​ നാലോടെ വെഞ്ഞാറമൂട് സി.പി.എം എരിയ കമ്മിറ്റി ഒാഫിസിൽ പൊതുദർശനത്തിന്​ വെച്ചു. പിന്നീട്​ വീട്ടിലെത്തിച്ച മൃതദേഹം 5.30ന്​ ഒൗദ്യോഗിക ബഹുമതിയോടെ സംസ്​കരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story