Tc ktda sam53 കാട്ടാക്കട: കാട്ടാക്കട താലൂക്ക് ഓഫിസിൻെറ പ്രവര്‍ത്തനം നവംബര്‍ ഒന്നുമുതല്‍ മിനി സിവിൽ സ്റ്റേഷനിലായിരിക്കുമെന്ന് തഹസിൽദാർ അറിയിച്ചു. താലൂക്കിലെ പ്രധാന സര്‍ക്കാര്‍ ഓഫിസുകള്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരാനായാണ് മിനി സിവില്‍ സ്റ്റേഷന് നിര്‍മിച്ചത്. 17 കോടി രൂപ ചെലവിട്ട് ആറു നിലകളിലായി 53,000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് കെട്ടിടം നിര്‍മിച്ചത്. താലൂക്ക് ഓഫിസ് മാത്രമാണ് ഇന്നുമുതല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത് സബ് ട്രഷറി, സബ് രജിസ്ട്രാര്‍ ഓഫിസ്, താലൂക്ക് സപ്ലൈ ഓഫിസ്, അസിസ്റ്റൻറ് രജിസ്ട്രാര്‍ ഓഫിസ്, എംപ്ലോയ്മൻെറ് ഓഫിസ്, ആര്‍.ടി ഓഫിസ്, ഡി.ഇ ഓഫിസ്, ലീഗല്‍ മെട്രോളജി ഓഫിസ് എന്നിവ ഉടന്‍ പ്രവര്‍ത്തനം തുടങ്ങും. ഓരോ നിലകളിലും പ്രത്യേക ശൗചാലയങ്ങള്‍, അംഗപരിമിതര്‍ക്കുള്ള സൗകര്യം, ലിഫ്റ്റ്, വിശാലമായ ലോബികള്‍ എന്നിവ ഉണ്ടാകും. എന്നാല്‍, മിനി സിവില്‍ സ്റ്റേഷനിൽ എത്തിച്ചേരാന്‍ ഒരു കിലോമീറ്ററോളം ചുറ്റിക്കറങ്ങേണ്ട സ്ഥിതിയാണുള്ളത്. ചന്തക്കുള്ളിലൂടെ വഴിയൊരുക്കാന്‍ ജില്ല ഭരണകൂടം ഇടപെടുമെന്ന് അറിയുന്നു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2020 12:00 AM GMT Updated On
date_range 2020-11-01T05:30:45+05:30കാട്ടാക്കട താലൂക്ക് ഓഫിസ് പ്രവര്‍ത്തനം ഇനി മിനി സിവിൽ സ്റ്റേഷനിൽ
text_fieldsNext Story