തിരുവനന്തപുരം: തൻെറ മുൻ പ്രിൻസിപ്പൽ സെക്രട്ടറി അറസ്റ്റിലായതിൻെറ ധാർമിക ഉത്തരവാദിത്തം ഏറ്റെടുക്കാതെ മുഖ്യമന്ത്രി ഒളിച്ചോടുകയാണെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ. നിയമത്തിൻെറ കരങ്ങൾ മുഖ്യമന്ത്രിയെ വരിഞ്ഞുമുറുക്കി. ഇനി എത്രനാൾ ശിവശങ്കറിനെ ന്യായീകരിക്കാൻ മുഖ്യമന്ത്രിക്ക് കഴിയുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ചോദിച്ചു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യു.ഡി.എഫ് പ്രക്ഷോഭം ശക്തിപ്പെടുത്തും. സ്പീക് അപ് കേരളയുടെ അഞ്ചാം ഘട്ടത്തിൻെറ ഭാഗമായി നവംബർ ഒന്നിന് സംസ്ഥാനത്ത് വഞ്ചനദിനം ആചരിക്കും. മുഴുവൻ വാർഡുകളിലും കോവിഡ് പ്രോട്ടോകോൾ പാലിച്ച് പത്ത് യു.ഡി.എഫ് പ്രവർത്തകർ വീതം സത്യഗ്രഹം നടത്തും. ഇരുപതിനായിരത്തിലധികം വാർഡുകളിലായി രണ്ടുലക്ഷം പ്രവർത്തകർ പങ്കെടുക്കും. സാമ്പത്തിക സംവരണത്തില്‍ മുസ്ലിംലീഗിന് അവരുടെ അഭിപ്രായമുണ്ട്. ആ അഭിപ്രായത്തോടെയാണ് 2011ല്‍ യു.ഡി.എഫ് പ്രകടനപത്രികയില്‍ സാമ്പത്തിക സംവരണം ഉള്‍പ്പെടുത്തിയത്. പി.സി. തോമസിനെയും പി.സി. ജോര്‍ജിനെയും മുന്നണിയിലെടുക്കുന്ന വിഷയം ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Oct 2020 11:59 PM GMT Updated On
date_range 2020-10-30T05:29:02+05:30മുഖ്യമന്ത്രി ഒളിച്ചോടുന്നു -എം.എം. ഹസൻ
text_fieldsNext Story