Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസെക്ര​േട്ടറിയറ്റ്​...

സെക്ര​േട്ടറിയറ്റ്​ ജീവനക്കാരുടെ യാത്രാവിവാദം: വാഹനങ്ങൾ തടയരുതെന്ന്​ ചീഫ് ​സെക്രട്ടറി

text_fields
bookmark_border
തിരുവനന്തപുരം: സെക്ര​േട്ടറിയറ്റ്​ ജീവനക്കാരുമായി വരുന്ന സ്വകാര്യവാഹനങ്ങള്‍ വഴിയില്‍ തടയാനോ പരിശോധന നടത്തി പിഴ ഇൗടാക്കാനോ പാടില്ലെന്ന ചീഫ്​ സെക്രട്ടറിയുടെ ഉത്തരവ്​ വിവാദത്തിൽ. ചീഫ് സെക്രട്ടറി ഡോ. വിശ്വാസ്​ മേത്ത ഗതാഗതവകുപ്പ് സെക്രട്ടറി കെ.ആർ. ​േജ്യാതിലാലിനാണ്​ ഇതുസംബന്ധിച്ച നിർദേശം നൽകിയത്​. ഗതാഗതമന്ത്രിയുടെയും വകുപ്പ്​ ഉദ്യോഗസ്ഥരു​െടയും നിർദേശങ്ങൾ കാറ്റിൽപറത്തിയുള്ള ചീഫ് ​സെക്രട്ടറിയുടെ ഇടപെടലിൽ കെ.എസ്​.ആർ.ടി.സി, ഗതാഗതവകുപ്പ്​ ജീവനക്കാർ​ അതൃപ്​തിയിലാണ്​. കഴിഞ്ഞദിവസം കെ.എസ്.ആർ.ടി.സിയുടെ സ്‌ക്വാഡും മോട്ടോര്‍വാഹന വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയില്‍ നിയമം ലംഘിച്ച്​ യാത്രക്കാരുമായി സര്‍വിസ് നടത്തിയ വാഹനങ്ങൾ പിടികൂടി പിഴ ഈടാക്കിയിരുന്നു. സ്​റ്റാച്യുവിൽ പരിശോധന നടത്തിയ മോട്ടോര്‍ വെഹിക്കിള്‍ ജീവനക്കാരുമായി സെക്രട്ടേറിയറ്റിലെ ജീവനക്കാര്‍ വാക്കേറ്റവും ഉന്തുംതള്ളും ഉണ്ടായി. സംയുക്ത പരിശോധനവിഭാഗം നൽകിയ പരാതിയിൽ ക​േൻറാൺമൻെറ്​ പൊലീസ്​ കേസ്​ രജിസ്​റ്റർ ചെയ്​തു. ഇതിനു​പിന്നാലെയാണ് ചീഫ് സെക്രട്ടറിയുടെ ഉത്തരവിറങ്ങിയത്. നിലവില്‍ കെ.എസ്.ആര്‍.ടി.സിക്ക്​ മാത്രമാണ് സ്​റ്റേജ് കാര്യേജില്‍ യാത്രക്കാരെ കയറ്റാനും ഇറക്കാനും അനുവാദമുള്ളത്​. സ്വകാര്യവാഹനങ്ങള്‍ക്ക് കോണ്‍ട്രാക്റ്റ് കാ​ര്യേജ് പെര്‍മിറ്റാണ് നല്‍കിയിട്ടുള്ളത്. കോവിഡി​ൻെറ മറപിടിച്ച് സ്വകാര്യ വാഹനങ്ങള്‍ സ്‌റ്റേജ് കാ​ര്യേജ് പെര്‍മിറ്റില്‍ ആള്‍ക്കാരെ ​യാത്ര ചെയ്യിക്കുകയാണ്​. മറ്റ്​ ജില്ലകളിൽ നിന്നുൾപ്പെടെ തലസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ഓഫിസുകളില്‍ ജോലിചെയ്യുന്ന ജീവനക്കാരെയാണ് സ്വകാര്യ ബസുകളില്‍ കൊണ്ടുവരുന്നത്. ഇവര്‍ക്കായി കെ.എസ്.ആർ.ടി.സി നടത്തുന്ന ബോണ്ട് സര്‍വിസ് ജീവനക്കാര്‍ ഉപയോഗപ്പെടുത്താറില്ല. പകരം, സ്വകാര്യ ബസുടമകളിൽ നിന്ന്​ ആനുകൂല്യങ്ങൾ പറ്റി ചില ജീവനക്കാർ തന്നെ ഇതിനുള്ള സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുകയാണത്രെ. നൂറിലധികം സ്വകാര്യ ബസുകളാണ് ഇത്തരത്തില്‍ സെക്ര​േട്ടറിയറ്റ്​ ജീവനക്കാർക്കെന്ന്​ പറഞ്ഞ് മറ്റു യാത്രക്കാരുമായി സര്‍വിസ് നടത്തുന്നത്​. കോവിഡി​ൻെറ സാഹചര്യത്തിൽ അയൽ ജില്ലകളിൽ നിന്നും ജില്ലയിലെ ഉൾപ്രദേശങ്ങളിൽ നിന്നുമുള്ളവരുടെ സൗകര്യാർഥം സെക്ര​േട്ടറിയറ്റിലേക്ക്​ എത്തുന്ന വാഹനങ്ങൾ തടഞ്ഞ്​ പിഴ ഇൗടാക്കരുതെന്നാണ്​ ചീഫ്​സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നത്. പരിശോധന ബുദ്ധിമുട്ടുണ്ടാക്ക​ുന്നെന്ന്​ ജീവനക്കാരുടെ സംഘടനകൾ ചൂണ്ടിക്കാട്ടിയതിനാലാണ്​ നിർദേശമെന്നും ഉടൻ നടപ്പാക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കി. സ്വന്തം ലേഖകൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story