Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകുട്ടികളുടെ കൊട്ടാരം...

കുട്ടികളുടെ കൊട്ടാരം നാടിന് സമർപ്പിച്ചു

text_fields
bookmark_border
നെടുമങ്ങാട് : കുട്ടികളുടെ സർഗശേഷി വികസിപ്പിക്കുന്നതിനായി നെടുമങ്ങാട് നഗരസഭ ആവിഷ്കരിച്ച കുട്ടികളുടെ കൊട്ടാരം ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നാടിന് സമർപ്പിച്ചു. മിനി സ്‌റ്റേജി​ൻെറ ഉദ്ഘാടനം കല്ലറ ഗോപൻ നിർവ്വഹിച്ചു. നെടുമങ്ങാട് - ആര്യനാട് റോഡിലെ കാരോട് വളവിൽ 1.25 കോടി രൂപ ചെലവിട്ടാണ് പദ്ധതി നടപ്പാലാക്കിയത്. ജലസമൃദ്ധമായ കാരോട് ചിറ നവീകരിച്ച, പ്രകൃതിക്കിണങ്ങും വിധത്തിൽ 37 സൻെറ്​ സ്ഥലത്താണ് മനോഹരമായ കൊട്ടാരം പണി പൂർത്തീകരിച്ചിരിക്കുന്നത്. കുട്ടികൾക്കായുള്ള പാർക്ക്, കലാ-കായിക പരിശീലന സൗകര്യങ്ങൾ, ഭിന്നശേഷിക്കാർക്ക് ഉപയോഗിക്കാവുന്ന കളിയുപകരണങ്ങൾ, പൂന്തോട്ടം, ഓപൺ എയർ ഒാഡിറ്റോറിയം, എഫ്.എം റേഡിയോ സൗകര്യങ്ങൾ, മറ്റ് വിജ്ഞാന വിനോദ സംവിധാനങ്ങൾ എന്നിവയോടു കൂടിയാണ് കുട്ടികളുടെ കൊട്ടാരം യാഥാർഥ്യമായത്. ദീർഘദൂര യാത്രക്കാർക്ക് വിശ്രമിക്കുന്നതിനായി 'ടേക്ക് എ ബ്രേക്ക് ' എന്ന പേരിൽ വിശ്രമമുറിയും സജ്ജമാക്കിയിട്ടുണ്ട്. സി. ദിവാകരൻ എം.എൽ.എ , നഗരസഭാ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ , വൈസ് ചെയർപേഴ്സൺ ലേഖാ വിക്രമൻ , പി.ഹരികേശൻ, ടി.ആർ. സുരേഷ് , ആർ. മധു, റഹിയാനത്ത് ബീവി, കെ. ഗീതാകുമാരി, ജെ. കൃഷ്ണകുമാർ, അഡ്വ.ആർ. ജയദേവൻ, പാട്ടത്തിൽ ഷെരീഫ്, ടി. അർജുനൻ തുടങ്ങി വിവിധ ജനപ്രതിനിധികളും രാഷ്​ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുത്തു. കാപ്​ഷൻ Udkadanam ndd ഫോട്ടോ -കുട്ടികളുടെ കൊട്ടാരം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story