Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജലജീവന്‍...

ജലജീവന്‍ കുടിവെള്ളപദ്ധതിക്ക് തുക അനുവദിക്കാത്തതില്‍ പ്രതിഷേധം

text_fields
bookmark_border
വെള്ളറട: ജലജീവന്‍ കുടിവെള്ള പദ്ധതിക്ക് തുക അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്നില്‍ കോണ്‍ഗ്രസ് ധര്‍ണ സംഘടിപ്പിച്ചു. പഞ്ചായത്തി​ൻെറ വിഹിതം അടച്ച് പദ്ധതി ജനോപകാരപ്രദമായ രീതിയില്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ധർണ. കോണ്‍ഗ്രസ് പാര്‍ലമൻെററി പാര്‍ട്ടി ലീഡർ ജി. അനില്‍കുമാറിൻെറ അധ്യക്ഷതയില്‍ നടത്തിയ ധര്‍ണ ഡി.സി.സി സെക്രട്ടറി പാറശ്ശാല സുധാകരന്‍ ഉദ്​ഘാടനം ചെയ്തു. അഡ്വ. രാജരാജ സിങ്​, വൈ. സത്യദാസ്, തത്തലം രാജു, ആര്‍.സജി, ആര്‍.സുജീര്‍, ഷിബുകുമാര്‍, ആനന്ദവല്ലി, ബീന, അനിത എന്നിവര്‍ സംസാരിച്ചു. ചിത്രം.ജലജീവന്‍ കുടിവെള്ളപദ്ധതിക്ക് തുക അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് കുന്നത്തുകാല്‍ പഞ്ചായത്തിന് മുന്നില്‍ നടത്തിയ ധര്‍ണ ഡി.സി.സി സെക്രട്ടറി പാറശ്ശാല സുധാകരന്‍ ഉദ്​ഘാടനം ചെയ്യുന്നു parassala sudhakaran uthkadanam chyunu
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story