Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Oct 2020 11:58 PM GMT Updated On
date_range 3 Oct 2020 11:58 PM GMTകോവിഡ് ഡ്യൂട്ടിയിലുള്ളവർക്ക് ഇനി നിരീക്ഷണാവധിയില്ല
text_fieldsbookmark_border
തിരുവനന്തപുരം: രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിൽ കോവിഡ് ഡ്യൂട്ടി ചെയ്യുന്ന ആരോഗ്യപ്രവർത്തകരുടെ നിരീക്ഷണ അവധി റദ്ദാക്കി. ഇനിമുതൽ വീക്ക്ലി ഒാഫ്, കോമ്പൻസേറ്ററി ഒാഫ് എന്നിവയേ ആരോഗ്യപ്രവർത്തകർക്കുണ്ടാകൂ. നേരത്തേ കോവിഡ് െഎ.സി.യു വാർഡിൽ തുടർച്ചയായി പത്തുദിവസം ജോലി ചെയ്യുേമ്പാൾ തുടർന്നുള്ള 10 ദിവസവും കോവിഡ് വാർഡുകളിലാണെങ്കിലും ഏഴ് ദിവസവും നിരീക്ഷണാവധി ലഭിച്ചിരുന്നു. ഇൗ സംവിധാനമാണ് ഒഴിവാക്കിയത്. െഎ.സി.എം.ആറിൻെറയും മെഡിക്കൽ ബോർഡിൻെറ നിർദേശപ്രകാരമാണ് തീരുമാനമെന്ന് ഇതുസംബന്ധിച്ച മാർഗരേഖയിൽ പറയുന്നു. അതേസമയം റിസർവ് പൂൾ സംവിധാനം തുടരും. ഏതെങ്കിലും ജീവനക്കാരന് കോവിഡ് പിടിപെടുന്ന സാഹചര്യത്തിൽ ആശുപത്രി മുഴുവൻ അടച്ചിടുന്ന സാഹചര്യം ഒഴിവാക്കാനാണിത്. ഉത്തരവിനെതിരെ ഡോക്ടർമാരുടെയടക്കം സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story