Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Oct 2020 11:58 PM GMT Updated On
date_range 1 Oct 2020 11:58 PM GMTഇലക്ട്രോണിക് വെഹിക്കിൾ ചാർജിങ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു
text_fieldsbookmark_border
തിരുവനന്തപുരം: നഗരസഭ സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി ഗാന്ധി പാർക്കിൽ സ്ഥാപിച്ച ഇലക്ട്രോണിക് വെഹിക്കിൾ ചാർജിങ് സ്റ്റേഷൻെറ ഉദ്ഘാടനം മേയർ കെ. ശ്രീകുമാർ നിർവഹിച്ചു. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിൻെറ ഭാഗമായി നഗരസഭ 15 വനിതകൾക്ക് ഇ-ഓട്ടോയും 15 വനിതകൾക്ക് ഇ- റിക്ഷയും വിതരണം ചെയ്തിരുന്നു. അതിൻെറ തുടർച്ചയായാണ് ഗാന്ധി പാർക്കിൽ ഇലക്ട്രോണിക് ചാർജിങ് സ്റ്റേഷൻ സജ്ജമാക്കിയത്. 1.1 ലക്ഷം രൂപയാണ് ചാർജിങ് സ്റ്റേഷൻെറ നിർമാണച്ചെലവ്. ഒരേസമയം മൂന്ന് ഇലക്ട്രിക് ഓട്ടോകൾ ഇവിടെ ചാർജ് ചെയ്യാം. മണിക്കൂറിന് 15 രൂപയാണ് ഈടാക്കുക. ഒരു ഇലക്ട്രിക് ഓട്ടോ ചാർജ് ചെയ്യാൻ നാലു മണിക്കൂർ വേണ്ടി വരും. ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തിട്ടുള്ള ടോപ് അപ് റീചാർജ് ചെയ്യാൻ കഴിയുന്ന സ്മാർട്ട് കാർഡ് വഴിയാണ് ചാർജിങ് സ്റ്റേഷൻെറ ഉപയോഗം സാധ്യമാവുക. നഗരസഭ നഗരാസൂത്രണകാര്യ സ്ഥിരംസമിതി അധ്യക്ഷൻ പാളയം രാജൻ, സ്മാർട്ട് സിറ്റി സി.ഇ.ഒ പി. ബാലകിരൺ, ജനറൽ മാനേജർ സനൂപ് ഗോപീകൃഷ്ണ എന്നിവർ പങ്കെടുത്തു ചിത്രം LEK_1469
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story