Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകാറുകളിൽ കഞ്ചാവ്​...

കാറുകളിൽ കഞ്ചാവ്​ കടത്തിയ കേസിലെ പ്രധാനി പിടിയിൽ

text_fields
bookmark_border
​േഫാ​േട്ടാ- kanjavu 02.jpg തിരുവനന്തപുരം: ഇന്നോവ കാറുകളിൽ 203 കിലോ കഞ്ചാവ്​ കടത്തിയ കേസിലെ പ്രധാനി എക്​സൈസ്​ പിടിയിൽ. കുടപ്പനക്കുന്ന്​ മുട്ടട അഞ്ചുമുക്ക്​ എം.ആർ.എ -81 ബി പ്രാർഥന വീട്ടിൽ സിദ്ധാർഥാണ്​ (22) പിടിയിലായത്​. തിരുവനന്തപുരത്തെ വിവിധ ക്രിമിനൽ കേസുകളിൽപെട്ട്​ ആ​ന്ധ്രാപ്രദേശി​േലക്കും ബംഗളൂരുവിലേക്കും താമസം മാറ്റിയ അലൻപൊന്നു, പാറ അഭിലാഷ്​, നിഖിൽ, രാജ്​കുമാർ എന്നിവർ സമ്പത്ത്​ സ്വരൂപിക്കുന്നതിന്​ മയക്കുമരുന്ന്​ വ്യാപാരത്തിലേക്ക്​ തിരിയുകയായിരുന്നു. ബംഗളൂരു കേന്ദ്രീകരിച്ച്​ കേരളത്തിലേക്കുള്ള ഇവരുടെ മയക്കുമരുന്ന്​ കടത്തിലെ തിരുവനന്തപുരത്തെ പ്രധാന ബുദ്ധികേന്ദ്രമാണ്​ പിടിയിലായ സിദ്ധാർഥെന്ന്​ എക്​സൈസ്​ ഉദ്യോഗസ്​ഥർ പറഞ്ഞു. ആധുനിക സാ​േങ്കതിക മാധ്യമങ്ങൾ ഉപയോഗിച്ച്​ കോളജ്​ വിദ്യാർഥികളെയും യുവാക്കളെയും മയക്കുമരുന്ന്​ കച്ചവടത്തിലേക്ക്​ ആകർഷിച്ചിരുന്നത്​ കമ്പ്യൂട്ടറിൽ വൈദഗ്​ധ്യമുള്ള ഇയാളാണെത്രേ. ക്രമിനൽ കേസിലെ പ്രതിയാണ്​ ഇയാളെന്നും എത്തുന്ന മയക്കുമരുന്ന്​ വിൽപന നടത്തുന്നതിനും പണം വാങ്ങുന്നതിനും സിദ്ധാർഥി​ൻെറ നേതൃത്വത്തിൽ ഗുണ്ടാസംഘം പ്രവർത്തിക്കുന്നതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്​. ന്യൂജെൻ മയക്കുമരുന്ന്​ വിൽപനയും ഇൗ സംഘത്തിനുണ്ടെന്ന്​ വ്യക്​തമായി. സംഭവസ്​ഥലത്തുനിന്ന്​ മൂന്ന്​ പേരെയാണ്​ പിടികൂടിയത്​. അവിടെനിന്ന്​ രക്ഷപ്പെട്ട മോൻസിയെന്ന യുവാവിന്​ വേണ്ടിയുള്ള അന്വേഷണവും പുരോഗമിക്കുകയാണ്​. കൊണ്ടുവരുന്ന കഞ്ചാവ്​ പങ്കി​െട്ടടുക്കാൻ തീരുമാനിച്ച പഞ്ചായത്ത്​ ഉണ്ണിയെക്കുറിച്ചും ഇൗ ഇടപാട്​ ജയിലിൽ കിടന്ന്​ നിയന്ത്രിച്ച ആളി​ൻെറയും പങ്കിനെക്കുറിച്ച്​ അന്വേഷണം പുരോഗമിക്കുകയാണെന്ന്​ എക്​സൈസ്​ അസി. കമീഷണർ ഹരികൃഷ്​ണപിള്ള അറിയിച്ചു. സർക്കിൾ ഇൻസ്​പെക്​ടർമാരായ അനിൽകുമാർ, ജി. കൃഷ്​ണകുമാർ, ഇൻസ്​പെക്​ടർമാരായ ടി.ആർ. മുകേഷ്​, ആർ.ജി. രാജേഷ്​, കെ.വി. വിനോദ്​, അസി. ഇൻസ്​പെക്​ടർമാരായ മധുസൂദൻ നായർ, പ്രിവൻറീവ്​ ഒാഫിസർമാരായ ഹരികുമാർ, എൻ.ആർ. രാജേഷ്​, സിവിൽ ഒാഫിസർമാരായ ജെസിം, സുബിൻ, ഷംനാദ്​, രാജേഷ്​, ജിതീഷ്​, അഭിജിത്​, രതീഷ്​ മോഹൻ, വിനീത റാണി, വി.എസ്​. ഷിനിമോൾ എന്നിവരടങ്ങിയ സമിതിയാണ്​ പ്രതിയെ പിടികൂടിയത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story