Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജലീലി​െൻറ മരണം:...

ജലീലി​െൻറ മരണം: ഏകപക്ഷീയമായ വെടിവെപ്പല്ലെന്ന്​ വരുത്താൻ മജിസ്​റ്റീരിയൽ റിപ്പോർട്ടിനെ കൂട്ടുപിടിച്ച്​ പൊലീസ്​

text_fields
bookmark_border
ജലീലി​ൻെറ മരണം: ഏകപക്ഷീയമായ വെടിവെപ്പല്ലെന്ന്​ വരുത്താൻ മജിസ്​റ്റീരിയൽ റിപ്പോർട്ടിനെ കൂട്ടുപിടിച്ച്​ പൊലീസ്​ തിരുവനന്തപുരം: മാവോവാദി സി.പി. ജലീല്‍ മരിച്ച സംഭവം ഏകപക്ഷീയമായ വെടിവെപ്പല്ലെന്ന്​ വിശദീകരിക്കാൻ മജിസ്​റ്റീരിയൽ റിപ്പോർട്ടിനെ കൂട്ടുപിടിച്ച്​ പൊലീസ്​. ജലീലി​ൻെറ തോക്കില്‍നിന്ന് വെടിയുതിര്‍ന്നിട്ടില്ലെന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് കഴിഞ്ഞദിവസം പുറത്തുവന്നത് പൊലീസിനെ വെട്ടിലാക്കിയിരുന്നു. കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന ആവശ്യവുമുയർന്നു. അതിന്​ പിന്നാലെയാണ് പൊലീസിനെ വെള്ളപൂശുന്ന മജിസ്‌ട്രേറ്റുതല അന്വേഷണ റിപ്പോര്‍ട്ടി​ൻെറ ചിലഭാഗങ്ങള്‍ മാത്രം പുറത്തുവിട്ട്​ പൊലീസ് തങ്ങളുടെഭാഗം ന്യായീകരിക്കുന്നത്​. മാവോവാദികള്‍ക്കുനേരെ പൊലീസ് ഏകപക്ഷീയമായി വെടി​െവക്കുകയായിരുന്നില്ലെന്നും മാവോവാദികള്‍ വെടിയുതിര്‍ത്തപ്പോള്‍ സ്വയരക്ഷക്കായി പൊലീസ് വെടിവെച്ചതാണെന്നുമാണ്​ ഇൗ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്​. 2019 മാര്‍ച്ച് ആറിന് വൈകീട്ട് 7.45 ഒാടെയായിരുന്നു മാവോവാദികളും പൊലീസുമായി സംഘർഷമുണ്ടാകുകയും സി.പി. ജലീല്‍ വെടിയേറ്റ് മരിച്ചതും​. പണം തട്ടിയെടുക്കുകയെന്ന ഉദ്ദേശ്യത്തോടെ രണ്ട് മാവോവാദികള്‍ തോക്കുകളുമായി റിസോര്‍ട്ടിലേക്ക് എത്തുകയായിരുന്നെന്നാണ്​ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്​. ആദ്യഘട്ടത്തില്‍ റിസോര്‍ട്ട് ജീവനക്കാരുമായി സമാധാനപരമായാണ് ഇടപെട്ടത്. റിസോര്‍ട്ട് ജീവനക്കാരന്‍ പണം നല്‍കിയിരുന്നു. എന്നാല്‍, പോകാന്‍ തുടങ്ങുന്നതിനിടെയാണ് വൈത്തിരി ഇന്‍സ്‌പെക്ടറും അഞ്ച് കമാൻഡോകളും പൊലീസ് വാഹനത്തില്‍ അവിടെയെത്തിയത്. റിസോര്‍ട്ടി​ൻെറ റിസപ്ഷന്‍ കൗണ്ടറിലായിരുന്ന മാവോവാദികള്‍ പൊലീസിനെ കണ്ടതോടെ അവിടെനിന്ന് പുറത്തേക്കോടി. അതിലൊരാള്‍ പൊലീസിനുനേരെ വെടി​െവച്ചു. ഇതോടെ കമാൻഡോകള്‍ തിരിച്ചും വെടി​െവച്ചു. തുടർന്ന്​ പരിക്കേറ്റ ഒരാള്‍ മരിച്ചതായും മജിസ്‌ട്രേറ്റി​ൻെറ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സ്വയരക്ഷക്കായാണ് പൊലീസ് വെടി​െവച്ചതെന്നും അതിന്​ പൊലീസിന് അവകാശമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഘര്‍ഷത്തില്‍ സി.പി. ജലീല്‍ കൊല്ലപ്പെട്ടതിന് പിന്നില്‍ ഗൂഢാലോചനയോ മറ്റോ ഇല്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മജിസ്‌ട്രേറ്റുതല അന്വേഷണത്തി​ൻെറ ചില ഭാഗങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ടാണ് പൊലീസ് പുറത്തുവിട്ടത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story