Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഇ-പോസ് മെഷീൻ...

ഇ-പോസ് മെഷീൻ പണിമുടക്കി; മുൻഗണന വിഭാഗത്തിനുള്ള സൗജന്യ കിറ്റ് വിതരണം മുടങ്ങി

text_fields
bookmark_border
തിരുവനന്തപുരം: ഇ-പോസ് മെഷീൻെറ തുടർച്ചയായുള്ള പണിമുടക്കുമൂലം സംസ്ഥാനത്ത് ചൊവ്വാഴ്ച ആരംഭിക്കേണ്ട മുൻഗണന വിഭാഗങ്ങൾക്കുള്ള (പിങ്ക് കാർഡ്) സൗജന്യ ഭക്ഷ്യകിറ്റ് വിതരണം മുടങ്ങി. മെഷീനിലേക്ക് പിങ്ക് കാർഡുകാരുടെ നമ്പർ അപ് ലോഡ് ആകാത്തതാണ് വിതരണം തടസ്സപ്പെടാൻ കാരണം. പല റേഷൻ കടകളിലും വിതരണത്തിനുള്ള കിറ്റ്​ എത്തിയതുമില്ല. മുൻഗണന വിഭാഗങ്ങൾക്കുള്ള സൗജന്യ കിറ്റ് വിതരണം ചൊവ്വാഴ്ച ആരംഭിക്കുമെന്നായിരുന്നു സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചിരുന്നത്. ചൊവ്വാഴ്ച പൂജ്യത്തിൽ അവസാനിക്കുന്നവർക്ക് കിറ്റ് നൽകുമെന്നായിരുന്നു അറിയിപ്പ്. ഇതനുസരിച്ച് രാവിലെ മുതൽ കടയിലെത്തിയ കാർഡുടമകൾക്ക് നിരാശയായിരുന്നു ഫലം. മെഷീൻ പ്രവർത്തിക്കാത്തതിനെ തുടർന്ന് ഉച്ചക്ക് 12 വരെ സംസ്ഥാനത്തെ പല കടകളിലും സാധനങ്ങൾ വാങ്ങാനെത്തിയവരുടെ നീണ്ട നിരയായിരുന്നു. കാർഡുടമകളുടെ പ്രതിഷേധം ശക്തമായതോടെ ഒരു ഘട്ടത്തിൽ കടകൾ അടച്ചിടാൻ പോലും വ്യാപാരികൾ തയാറായി. എന്നാൽ, സർക്കാർ ഇടപെട്ട് പ്രതിഷേധം തണുപ്പിക്കുകയായിരുന്നു. തുടർന്ന്, ഉച്ചയോടെയാണ് പലയിടങ്ങളിലും മെഷീൻ പ്രവർത്തിച്ചത്. അപ്പോഴാണ്​ പിങ്ക് കാർഡുകാരുടെ നമ്പർ മാത്രം മെഷീനിൽ എത്തിയിട്ടില്ലെന്ന വിവരം വ്യാപാരികൾ അറിയുന്നത്. എന്നാൽ നമ്പർ അപ് ലോഡ് ആയ കടകളിലാകട്ടെ കിറ്റും ഉണ്ടായിരുന്നില്ല. ഇതോടെ അന്ത്യോദയ വിഭാഗത്തിനുള്ള കിറ്റ് വിതരണമാണ് ഇന്നലെയും നടന്നത്. കിറ്റ് വാങ്ങാൻ കഴിയാത്തവർക്ക് മറ്റ് ദിവസങ്ങളിൽ വിതരണം ചെയ്യും. ഈ മാസത്തെ റേഷൻ വിതരണം അടുത്ത മാസം മൂന്നുവരെയായി നീട്ടാനും തീരുമാനിച്ചിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story