Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Sep 2020 11:59 PM GMT Updated On
date_range 29 Sep 2020 11:59 PM GMTസി.എഫ്. തോമസിെൻറ മരണം: ചിത്രം വെക്കുന്നതിൽ നിയമസഭയിൽ വീഴ്ചയെന്ന് പരാതി
text_fieldsbookmark_border
സി.എഫ്. തോമസിൻെറ മരണം: ചിത്രം വെക്കുന്നതിൽ നിയമസഭയിൽ വീഴ്ചയെന്ന് പരാതി തിരുവനന്തപുരം: കേരള കോൺഗ്രസ് നേതാവും ചങ്ങനാശ്ശേരി എം.എൽ.എയുമായിരുന്ന സി.എഫ്. തോമസ് നിര്യാതനായ ദിവസം നിയമസഭ മന്ദിരത്തിലും എം.എൽ.എ ഹോസ്റ്റലിലും അദ്ദേഹത്തിൻെറ ചിത്രം വെക്കുന്നതിൽ വീഴ്ച വന്നെന്ന് ആക്ഷേപം. ഇക്കാര്യം ചൂണ്ടിക്കാട്ടി കെ.സി. ജോസഫ് എം.എൽ.എ നിയമസഭ സെക്രട്ടറിക്ക് കത്ത് നൽകി. സിറ്റിങ് എം.എൽ.എമാർ മരിച്ചാൽ വാർത്ത അറിഞ്ഞാലുടൻ അവരുടെ ചിത്രം ആദരപൂർവം നിയമസഭ ഹോസ്റ്റലിലും നിയമസഭ മന്ദിരത്തിലും മരണാനന്തര ചടങ്ങുകൾ കഴിയുന്നതുവരെ വെക്കുന്ന കീഴ്വഴക്കം വർഷങ്ങളായുണ്ട്. 40 വർഷം നിയമസഭാംഗമായ സി.എഫ്. തോമസ് മരിച്ച ദിവസം ഇൗ കീഴ്വഴക്കം പാലിച്ചില്ല. ഇത് ദുഃഖകരമാണ്. സി.എഫ്. തോമസിൻെറ ചിത്രം കിട്ടിയില്ല എന്ന് ചില ഉദ്യോഗസ്ഥർ പറഞ്ഞതായി വാർത്തകളുണ്ട്. ഇത് ശരിയാണെങ്കിൽ അതിലേറെ അപമാനകരമാണ്. എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചെന്ന് അന്വേഷിച്ച് നടപടി സ്വീകരിക്കണെമന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരാതി വന്നപ്പോൾ ടവൽ വിരിക്കാതെ കസേരയിൽ ചിത്രം െവച്ചെന്നും ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story