Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Sep 2020 11:59 PM GMT Updated On
date_range 28 Sep 2020 11:59 PM GMTതലസ്ഥാനത്ത് വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്തേണ്ട സാഹചര്യം ഒഴിവാക്കണം -മേയർ
text_fieldsbookmark_border
തിരുവനന്തപുരം: തലസ്ഥാനനഗരിയിൽ വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്തേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കുന്നതിന് കോവിഡ് പ്രോട്ടോകോൾ പാലിക്കുന്ന കാര്യത്തിൽ ജനങ്ങൾ കർശനമായ ജാഗ്രത പാലിക്കണമെന്ന് മേയർ കെ. ശ്രീകുമാർ. ജില്ലയിലും നഗരത്തിലും കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പാളയം മാർക്കറ്റിൽ സന്ദർശനം നടത്തവെയാണ് മേയറുടെ മുന്നറിയിപ്പ്. ആളുകൾ കൂടുതലായി വന്നുപോകുന്ന കടകളിലും മാളുകളിലും വ്യാപാരസ്ഥാപനങ്ങളിലും കോവിഡ് പ്രോട്ടോകോൾ ലംഘനം നടക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ നഗരസഭയുടെ പ്രത്യേക ഹെൽത്ത് സ്ക്വാഡുകൾ പരിശോധന നടത്തും. കോവിഡ് പ്രോട്ടോകോൾ ലംഘിക്കുന്ന കടകളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും ലൈസൻസ് റദ്ദുചെയ്യേണ്ടിവരുമെന്നും മേയർ അറിയിച്ചു. രോഗികളും ക്വാറൻറീനിൽ കഴിയുന്നവരുമായ ആളുകളുടെ നിരീക്ഷണം ഉറപ്പാക്കുന്നതിനായി രൂപവത്കരിച്ചിട്ടുള്ള വാർഡ് തല സമിതികൾ വിളിച്ചുചേർത്ത്, നിരീക്ഷണത്തിനായി പ്രവർത്തിക്കുന്ന വളൻറിയർമാർ, ആശാവർക്കാർമാർ, കുടുംബശ്രീ പ്രവർത്തകർ എന്നിവരുടെ സേവനം ഉപയോഗിച്ച് നിരീക്ഷണ, ബോധവത്കരണ പ്രവർത്തനങ്ങൾ നഗരസഭ കൂടുതൽ ശക്തിപ്പെടുത്തും. കോവിഡ് പോസിറ്റിവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന പ്രദേശങ്ങൾ, വീടുകൾ, സ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ച് നഗരസഭയുടെ എമർജൻസി റെസ്പോൺസ് ടീം അണുനശീകരണം നടത്തിവരുന്നുണ്ടെന്നും മേയർ പറഞ്ഞു. photo file name: LEK_1261.JPG LEK_1292.JPG LEK_1265.JPG
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story