Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകോവിഡിന്​ ഹൃദയവ​ും...

കോവിഡിന്​ ഹൃദയവ​ും നിസ്സാരമല്ല

text_fields
bookmark_border
Dr. C.G. Bahuleyan. MD, DM, FRCP, FSCAI Chairman, Cardiovascular Centre, Ananthapuri Hospitals and Research Institute, Chacka, Thiruvananthapuram- 24 ഡോ. സി.ജി. ബാഹുലേയൻ എം.ഡി, ഡി.എം, എഫ്​.ആർ.സി.പി, എഫ്​.എസ്​.സി.എ.​െഎ ചെയർമാൻ, കാർഡിയോവാസ്​കുലർ സൻെറർ അനന്തപുരി ​േ​ഹാസ്​പിറ്റൽസ്​ ആൻഡ്​ റിസർച്ച്​ ഇൻസ്​റ്റിറ്റ്യൂട്ട്​, ചാക്ക, തിരുവനന്തപുരം -24 കോവിഡ് -19 മഹാമാരിക്ക്​ നടുവിൽ ലോക ഹൃദയദിനത്തിന്​ എന്ത്​ പ്രസക്തിയെന്ന്​ നിങ്ങൾ ചിന്തിക്കുമായിരിക്കും. കോവിഡ്- പ്രധാനമായും ശ്വാസകോശത്തെ ബാധിക്കുന്ന രോഗമായാണ് അറിയപ്പെടുന്നതെങ്കിലും അത് ഹൃദയത്തെയും രക്തക്കുഴലുകളെയും വളരെ ദോഷകരമായി ബാധിക്കുന്നു. അതുകൊണ്ട് ഇപ്പോൾ ഹൃദയത്തെ സംരക്ഷിക്കേണ്ടത് മുൻകാലങ്ങളെക്കാൾ പ്രധാനമാണ്. കോവിഡ് വൈറസ് നമ്മുടെ തലച്ചോറിനെയും രക്തചംക്രമണത്തെയും ദോഷകരമായി ബാധിക്കാം. രക്തം കട്ടപിടിക്കുന്ന പ്രക്രിയയെ അധികരിപ്പിച്ച്​ ഹൃദയം, ശ്വാസകോശം, തലച്ചോർ എന്നിവിടങ്ങളിൽ രക്തക്കട്ടകളുണ്ടാക്കുകയും രോഗിയെ അതിഗുരുതരമായ സ്ഥിതിയിലേക്ക് കൊണ്ടെത്തിക്കുകയും ചെയ്യുന്നു. 65 വയസ്സിനുമുകളിൽ പ്രായമുള്ളവർ, രക്താതിസമ്മർദമുള്ളവർ, പ്രമേഹരോഗികൾ, ഹൃദ്രോഗികൾ എന്നിവർക്ക് ഈ രോഗം പിടിപെടാനും ഗുരുതരാവസ്ഥയിലേക്ക്​ പോകാനുമുള്ള സാധ്യത കൂടുതലാണ്. എന്നാൽ ചെറുപ്പക്കാരിലും മറ്റുരോഗങ്ങൾ ഒന്നുമില്ലാത്തവരിലും ഈ രോഗം പിടിപെടുന്നതും മരണം വരെ സംഭവിക്കുന്നതും വിരളമല്ല. ചില രോഗികളിൽ വൈറസുകൾ ഹൃദയപേശികളിൽ പ്രവേശിച്ച്​ അതിനെ ദുർബലപ്പെടുതുന്നതുമൂലം ഹൃദയതാളവ്യതിയാനം, വേണ്ട അളവിൽ രക്തം പമ്പ് ചെയ്യാൻ കഴിയാതിരിക്കുക, നെഞ്ചുവേദന, ഹൃദയാഘാതം എന്നിവയിലേക്ക് നയിക്കുകയും ചെയ്യുന്നു. ലോക മരണസംഖ്യയുടെ പ്രധാനപങ്കും ഹൃദ്രോഗം മൂലമാണ്. കോവിഡ് രോഗം ഹൃദ്രോഗികൾക്ക് കൂടുതൽ അപകടകരവും മരണകരണവുമായേക്കാവുന്നതിനാൽ അവർ പ്ര​േത്യകം ശ്രദ്ധിക്കേണ്ടതാണ്. എന്നാൽ പലപ്പോഴും ഇത്തരം രോഗികൾ ആശുപത്രിയിൽ പോയാൽ തങ്ങൾക്ക്​ കോവിഡ് രോഗം പിടിപെടുമെന്നുഭയന്ന് ഗുരുതര രോഗലക്ഷണങ്ങളെ പോലും അവഗണിച്ച് വീട്ടിൽ തന്നെ കഴിയുന്നതായി കണ്ടുവരുന്നു. ഇത് തക്കസമയത്ത്​ ചികിത്സ തേടിയിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്ന മരണങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു. പ്രമേഹം, രക്താതിസമ്മർദം എന്നീ രോഗങ്ങൾ ഉള്ളവരിലും പുകവലിക്കുന്നവരിലും കോവിഡ് രോഗം പിടിപെടുന്നതിനും മരണം സംഭവിക്കുന്നതിനുമുള്ള സാധ്യത മറ്റുള്ളവരെക്കാൾ മൂന്നിരട്ടിയാണ്. ഹൃദയത്തെയും മനസ്സിനെയും ശരിയായ രീതിയിൽ സംരക്ഷിക്കേണ്ടത് ഈ കോവിഡ് കാലത്ത് ഏറ്റവും അത്യാവശ്യമാണ്. ഹൃദയത്തെ ശരിയായി സംരക്ഷിക്കേണ്ട മാർഗങ്ങൾ • കോവിഡ് നിയന്ത്രണമാർഗങ്ങളായ ശാരീരികഅകലം പാലിക്കുക, മാസ്ക് ഉപയോഗിക്കുക, വ്യക്തിശുചിത്വം കൃത്യമായി പാലിക്കുക. • നമ്മുടെ മാനസിക-വൈകാരിക ആരോഗ്യത്തെ സംരക്ഷിക്കുക, വീട്ടുകാരോടും കൂട്ടുകാരോടും മറ്റുള്ളവരോടും ഉള്ള ബന്ധങ്ങൾ ഉൗഷ്മളമായി സൂക്ഷിക്കുക. • ചിട്ടയായ വ്യായാമങ്ങളിൽ ഏർപ്പെടുക, ഒരാഴ്ചയിൽ അഞ്ച്​ ദിവസമെങ്കിലും 30 മിനിറ്റ്​ വീതമുള്ള മിതമായ വ്യായാമങ്ങൾ ചെയ്യുക, എന്നാൽ പുതിയ കഠിനമായ വ്യായാമങ്ങളിൽ ഏർപ്പെടാതിരിക്കുക. • ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, കൊഴുപ്പുകൂടിയ മാംസം കഴിക്കുന്നത് കുറക്കുക, ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുക, ഉപ്പും പഞ്ചസാരയും കുറക്കുക. • ഹൃദയസംബന്ധമായ ഒരു രോഗലക്ഷണവും അവഗണിക്കാതെ വേഗം വൈദ്യസഹായം തേടുക. • നിങ്ങളുടെ സാധാരണ വൈദ്യപരിശോധനകൾ മാറ്റി​െവക്കാതെ ഡോക്ടറെ നേരിട്ടോ ഫോണിലൂടെയോ വിഡിയോകോൺഫറൻസിങ്ങിലൂടെയോ ബന്ധപ്പെടുക. • രക്തസമ്മർദം, പ്രമേഹം, ഉയർന്ന കൊഴുപ്പ് എന്നീ രോഗങ്ങൾക്കുള്ള മരുന്നുകൾ ശരിയായി കഴിക്കുക. • പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കുക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story