Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവോട്ടര്‍...

വോട്ടര്‍ പട്ടികയില്‍നിന്ന്​ ഒഴിവാക്കാൻ വ്യാജ അപേക്ഷ

text_fields
bookmark_border
കാട്ടാക്കട: വോട്ടര്‍ പട്ടികയില്‍നിന്ന്​ പേരുകള്‍ നീക്കാൻ വ്യാജ അപേക്ഷകൾ. പൂവച്ചൽ ഗ്രാമപഞ്ചായത്ത്​ കരിയംകോട്‌ വാർഡിലാണ് വ്യാപകമായി ഇത്തരത്തിൽ ക്രമ​വിരുദ്ധപ്രവർത്തനം നടന്നത്​. വോട്ടർമാർ സ്ഥലത്തില്ല എന്നതടക്കമുള്ള കാരണങ്ങള്‍ നിരത്തിയാണ് വോട്ടർമാരറിയാതെ പട്ടികയില്‍നിന്ന്​ പേര് നീക്കാൻ പരാതി തയാറാക്കി തെരഞ്ഞെടുപ്പ് രജിസ്‌ട്രേഷൻ ഓഫിസർ കൂടിയായ പഞ്ചായത്ത് സെക്രട്ടറിക്ക് നൽകിയത്​. പരാതിയില്‍ ഹിയറിങ്ങിനുള്ള അധികൃതരുടെ നോട്ടീസ്, ഹാജരാകാനുള്ള തീയതി കഴിഞ്ഞ് ആക്ഷേപകന് കിട്ടുന്ന തരത്തിലാണ് അയച്ചത്​. ഈ കത്ത് കിട്ടിയതോടെയാണ് തങ്ങളുടെ പേര്​ ചൂണ്ടിക്കാട്ടി പരാതി സമർപ്പിക്കപ്പെട്ട വിവരം വോട്ടർമാരറിയുന്നത്​. കരിയംകോട് വാർഡിൽ 80ഓളം വോട്ടർമാര്‍ക്ക് നോട്ടീസ് ലഭിച്ചു. ഇവർ പഞ്ചായത്ത് ഓഫിസിൽ എത്തി പ്രതിഷേധം അറിയിച്ചു. കോൺഗ്രസ് അനുഭാവികളായവര്‍ക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ നോട്ടീസ് എത്തിയത്. 16നുള്ള ഹിയറിങ്ങിന്​ ഹാജരാകാൻ 22നാണ് നോട്ടീസ് കിട്ടിയതെന്ന് വോട്ടർമാർ പറയുന്നു. ഇത് സംബന്ധിച്ച് കലക്ടർക്കും തെരഞ്ഞെടുപ്പ് കമീഷനും പരാതി നൽകിയതായി മുൻ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ കട്ടയ്ക്കോട് തങ്കച്ചൻ അറിയിച്ചു. വിഷയം പരിശോധിക്കുമെന്ന്​ പഞ്ചായത്ത് സെക്രട്ടറി പ്രതികരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story