Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവി.എസ്​, നായനാർ...

വി.എസ്​, നായനാർ കുടുംബങ്ങളെ കവചമാക്കി സി.പി.എം

text_fields
bookmark_border
തിരുവനന്തപുരം: വി.എസ്​. അച്യുതാനന്ദ​ൻെറയും ഇ.കെ. നായനാരുടെയും കുടുംബാംഗങ്ങൾക്കെതിരെ ഉയർന്ന ആക്ഷേപം ഉയർത്തി മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതാക്കളുടെയും കുടുംബാംഗങ്ങൾക്കെതിരായ ആക്ഷേപത്തെ പ്രതിരോധിച്ച്​ കോടിയേരി. അഴിക്കോടൻ രാഘവൻ അനുസ്​മരണാർഥം ദേശാഭിമാനിയി​ൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ്​ പുതിയ വാദം. 'കമ്യൂണിസ്​റ്റ്​ ഭരണകാലങ്ങളിലെല്ലാം അടിസ്ഥാനമില്ലാത്ത അപവാദവ്യവസായം വളർത്തിയിട്ടുണ്ട്​. മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാരുടെ കുടുംബത്തെ ആക്ഷേപ പുകമറയിലാക്കാൻ വിഫലശ്രമം ഇക്കൂട്ടർ നടത്തിയിരുന്നു. മുഖ്യമന്ത്രി ആയിരിക്കെ വി.എസ്​. അച്യുതാനന്ദ​ൻെറ മകനെതിരെ വ്യാജ പരാതികൾ കൊടുത്ത്​ ​േകസ്​ വരെയുണ്ടാക്കി. ഇന്നത്തെ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളെപ്പോലും ആക്ഷേപവലയിൽ കുടുക്കാമോയെന്ന്​ പ്രതിപക്ഷവും ഒരുവിഭാഗം മാധ്യമങ്ങളും ഒട്ടും മനസ്സാക്ഷിക്കുത്തില്ലാതെ നോക്കുന്നു. സി.പി.എമ്മിന്​ ജനങ്ങളിൽനിന്ന്​ മറച്ചുവെക്കാൻ ഒന്നുമി​ല്ലെ'ന്നും കോടിയേരി ലേഖനത്തിൽ പറഞ്ഞു. രാഷ്​ട്രീയ എതിരാളികളും ഒരുവിഭാഗം മാധ്യമങ്ങളും എൽ.ഡി.എഫ്​ സർക്കാറിനെതിരെ ഉന്നയിക്കുന്ന ആക്ഷേപങ്ങൾ സദുദ്ദേശപരമല്ല. എൽ.ഡി.എഫ്​ ഭരണത്തുടർച്ച ഇല്ലാതാക്കാനുള്ള വൻഗൂഢാലോചനയുടെ ഭാഗമാണ്​ സർക്കാറിനും സി.പി.എം നേതൃത്വത്തിനും എതിരായ ചളിവാരിയെറിയൽ. ബി.ജെ.പി, കോൺഗ്രസ്​, മുസ്​ലിംലീഗ്​, എസ്​.ഡി.പി.​െഎ, ജമാഅത്തെ ഇസ്​ലാമി മഹാസഖ്യത്തിനുള്ള വേദി ഉറപ്പിക്കാനാണ്​ നുണക്കോട്ടകൾ കെട്ടിപ്പൊക്കുന്നത്​. ക്രിയാത്മക വിമർശനം തങ്ങൾ സ്വാഗതം ചെയ്യുകയും ഉൾക്കൊള്ളുകയും ചെയ്യും. കമ്യൂണിസ്​റ്റ്​ നേതാക്കളുടെ ജീവിതം തുറന്ന പുസ്​തകമാണ്​. അതിലേതിലെങ്കിലും പോറലോ വീഴ്​ചയോ സംഭവിച്ചാൽ തെറ്റുകൾ ക​െണ്ടത്താനും അവരെ തിരുത്തിക്കാനും തിരുത്താത്തവർക്കെതിരെ നടപടി സ്വീകരിക്കാനുമുള്ള കരുത്ത്​ ​ പ്രസ്ഥാനത്തിനുണ്ടെന്നും ലേഖനത്തിൽ പറയ​ുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story