Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Sep 2020 11:58 PM GMT Updated On
date_range 22 Sep 2020 11:58 PM GMTടി.എ. മജീദ് അവാർഡ് ഇന്ന് സമ്മാനിക്കും
text_fieldsbookmark_border
വർക്കല: ടി.എ. മജീദ് അവാർഡ് ബുധനാഴ്ച മന്ത്രി പി. തിലോത്തമന് സമ്മാനിക്കും. വൈകുന്നേരം നാലിന് എം.എൻ സ്മാരകത്തിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് പുരസ്കാരം സമ്മാനിക്കുന്നത്. കൊറോണാ വ്യാപന കാലഘട്ടത്തിൽ എല്ലാവർക്കും ഭക്ഷ്യധാന്യം എത്തിക്കുന്നതിന് നേതൃത്വം നൽകിയ പ്രവർത്തനമികവ് പരിഗണിച്ചാണ് മന്ത്രിയെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. സി.പി.ഐ ജില്ല സെക്രട്ടറിയും സ്മാരക സൊസൈറ്റി പ്രസിഡൻറുമായ ജി.ആർ. അനിൽ അധ്യക്ഷത വഹിക്കും. പ്രഫസർ വിശ്വമംഗലം സുന്ദരേശൻ, മനോജ് ബി. ഇടമന, ഇ.എം. റഷീദ്, വി. മണിലാൽ, വി. രഞ്ജിത്ത് എന്നിവർ പങ്കെടുക്കും. അവാർഡ് ചടങ്ങ് സി.പി.ഐ തിരുവനന്തപുരം ഡി.സി ഫേസ്ബുക്ക് പേജിലൂടെ തൽസമയം സംപ്രേക്ഷണം ചെയ്യുമെന്നും ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story