Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎൻ.ജി.ഒ യൂനിയൻ...

എൻ.ജി.ഒ യൂനിയൻ കൊയ്ത്തുത്സവം നടത്തി

text_fields
bookmark_border
കല്ലമ്പലം: സർക്കാറി​ൻെറ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഒറ്റൂർ ശ്രീനാരായണപുരം ഏലായിൽ എൻ.ജി.ഒ യൂനിയൻ തിരുവനന്തപുരം നോർത്ത് ജില്ല കമ്മിറ്റി ഏറ്റെടുത്ത രണ്ടേക്കർ തരിശുഭൂമിയിൽ നടത്തിയ നെൽകൃഷിയുടെ കൊയ്ത്തുത്സവം അഡ്വ.ബി. സത്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ്​ കെ.എ. ബിജുരാജ് അധ്യക്ഷതവഹിച്ചു. നെൽകൃഷിയിൽ മികച്ച മാതൃക സൃഷ്​ടിക്കുന്ന മല്ലന്നട പാടശേഖര സമിതിക്കുള്ള ഉപഹാരം യൂനിയൻ സംസ്ഥാന ട്രഷറർ എൻ. നിമൽരാജിൽനിന്ന്​ സമിതി സെക്രട്ടറി സി. രാജീവ് ഏറ്റുവാങ്ങി. ഒറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ആർ. സുഭാഷ്, വർക്കല ബ്ലോക്ക് പഞ്ചായത്തംഗം സി.എസ്. രാജീവ്, യു.എം. നഹാസ്, ജി. ശ്രീകുമാർ, കൃഷി ഒാഫിസർ ഷെറിൻ.എസ്. മസൂദ് എന്നിവർ സംസാരിച്ചു. IMG-20200917-WA0180(1) ചിത്രം: ശ്രീനാരായണപുരം ഏലായിൽ നടന്ന കൊയ്ത്തുത്സവം ബി. സത്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story