Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഗൃഹനാഥനുനേരെ ബിയർ...

ഗൃഹനാഥനുനേരെ ബിയർ കുപ്പിയേറ്; മൂന്നുപേര്‍ക്കെതിരെ കേസ്

text_fields
bookmark_border
നേമം: ഗൃഹനാഥനും കുടുംബത്തിനും നേരെ ബിയർ കുപ്പിയെറിഞ്ഞതുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ക്കെതിരെ കരമന പൊലീസ് കേസെടുത്തു. കഴിഞ്ഞദിവസം രാത്രി ഒമ്പതിനായിരുന്നു സംഭവം. വാടകവീട്ടില്‍ കുടുംബസമേതം താമസിക്കുന്ന സുഭാഷിനുനേരെയായിരുന്നു ആക്രമണം. വീട് വാടകക്ക്​ നല്‍കിയ ആളി​ൻെറ മകന്‍ രാകേഷിനെയും മറ്റ്​ രണ്ടുപേരെയുമാണ് പ്രതിചേര്‍ത്തിരിക്കുന്നത്. വാടകക്ക്​ താമസിക്കുന്നവരുമായുള്ള വാക്കുതര്‍ക്കവും വിരോധവുമാണ് ആക്രമണത്തില്‍ കലാശിച്ചത്. രാകേഷി​ൻെറ നേതൃത്വത്തിലുള്ള സംഘം രാത്രി വാടകവീടിന്​ സമീപം എത്തുകയും അസഭ്യം പറയുകയും പ്രകോപിതരായി ബിയർ കുപ്പി വീടിനുനേരെ എറിയുകയുമായിരുന്നു. സംഭവത്തില്‍ ഗൃഹനാഥനായ സുഭാഷിന് നിസ്സാര പരി​േക്കറ്റിട്ടുണ്ട്. പ്രതികള്‍ ഒളിവിലാണെന്നും ഇവര്‍ക്കായി അന്വേഷണം നടന്നുവരുന്നെന്നും കരമന എസ്.ഐ ശിവകുമാര്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story