Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Sep 2020 11:58 PM GMT Updated On
date_range 18 Sep 2020 11:58 PM GMTശമ്പളം പിടിച്ചെടുക്കുന്നതിൽ ജീവനക്കാരുടെ പ്രതിഷേധം
text_fieldsbookmark_border
നെയ്യാറ്റിൻകര: സർക്കാർ ജീവനക്കാരുടെ ശമ്പളം വീണ്ടും പിടിക്കാനുള്ള നീക്കത്തിൽനിന്ന് പിണറായി സർക്കാർ പിന്തിരിയണമെന്ന് മുൻ എം.എൽ.എ ആർ. സെൽവരാജ് ആവശ്യപ്പെട്ടു. സാലറികട്ട് ഉപേക്ഷിക്കുക, ഡി.എ കുടിശ്ശിക അനുവദിക്കുക, ശമ്പളപരിഷ്കരണം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നെയ്യാറ്റിൻകര സിവിൽസ്റ്റേഷനിൽ എൻ.ജി.ഒ അസോസിയേഷനും കെ.ജി.ഒ.യുവും സംയുക്തമായി സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.ജി.ഒ.യു ജില്ല വൈസ് പ്രസിഡൻറ് എസ്.ഒ. ഷാജികുമാർ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ജോസ് ഫ്രാങ്ക്‌ളിൻ മുഖ്യപ്രഭാഷണം നടത്തി. എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം വി.സി. ഷിബുഷൈൻ, എം. മസൂദ്, സുനിൽകുമാർ, സജി, ഷൈജിഷൈൻ, അനിൽകുമാർ, ജോണി, വർഗീസ്, അജയാക്ഷൻ, വിനോദ് കുമാർ എന്നിവർ സംസാരിച്ചു. ധർണക്കുശേഷം സിവിൽ സ്റ്റേഷൻ, താലൂക്ക് ഓഫിസ്, റവന്യൂറിക്കവറി, ട്രഷറി എന്നിവിടങ്ങളിൽ പ്രതിഷേധ പ്രകടനവും നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story