Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Sep 2020 11:58 PM GMT Updated On
date_range 18 Sep 2020 11:58 PM GMTകെ.ടി. ജലീല്‍ രാജിെവക്കണമെന്ന് ഹിന്ദു ഐക്യവേദി
text_fieldsbookmark_border
തിരുവനന്തപുരം: സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്ത മന്ത്രി കെ.ടി. ജലീല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി തിരുവനന്തപുരം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തി. പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്നില്‍ നിന്നാരംഭിച്ച മാര്‍ച്ച് പൊലീസ് സമരഗേറ്റിനു മുന്നില്‍ ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കിളിമാനൂര്‍ സുരേഷ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. കെ.ടി. ജലീലിൻെറ കോലവും കത്തിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന സഹ ട്രഷറര്‍ പി. േജ്യാതീന്ദ്ര കുമാര്‍, സംസ്ഥാന സെക്രട്ടറി കെ. പ്രഭാകരന്, സംസ്ഥാന സമിതി അംഗം സന്ദീപ് തമ്പാനൂര്‍, ജില്ല ജനറല്‍ സെക്രട്ടറി വഴയില ഉണ്ണി, ജില്ല സംഘടനാ സെക്രട്ടറി ബിജു, ട്രഷറര്‍ നെടുമങ്ങാട് ശ്രീകുമാര്‍ എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story