Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപ്രോഗ്രസ്​...

പ്രോഗ്രസ്​ റിപ്പോർട്ട്​ പുറത്തിറക്കി സർക്കാർ; ശേഷിക്കുന്നവ ഉടൻ പൂർത്തിയാക്കും

text_fields
bookmark_border
തിരുവനന്തപുരം: സംസ്ഥാന സർക്കാറി​ൻെറ നാലുവർഷത്തെ പ്രോഗ്രസ്​ റിപ്പോർട്ട്​ പുറത്തിറക്കി. പ്രകടനപത്രികയിലെ 600 വാഗ്​ദാനങ്ങളിൽ ചുരുക്കം ചില​െതാഴികെ ബാക്കിയെല്ലാം പൂർത്തീകരിക്കാനായെന്ന്​ 240 പേജുള്ള റിപ്പോർട്ടിൽ പറയുന്നു. അവ വരും മാസങ്ങളിൽ ചെയ്​തുതീർക്കും. ചിലത്​ പുതിയ മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ പുനഃപരിശോധനക്ക്​ വിധേയമാക്കുമെന്നും റിപ്പോർട്ട്​ പറയുന്നു. അവിശ്വാസപ്രമേയത്തിനുള്ള മറുപടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചതി​ൻെറ സമഗ്രരൂപം കൂടിയാണ്​ രേഖ. നാലുവർഷം കൊണ്ട്​ പ്രകടനപത്രികയിൽ പറഞ്ഞ വാഗ്​ദാനങ്ങൾ പൂർത്തീകരിക്കലാണ്​ ലക്ഷ്യമിട്ട​െതന്ന്​ മുഖ്യമന്ത്രി ആമുഖത്തിൽ വ്യക്തമാക്കി. പ്രളയവും ഒാഖിയും നിപയുമെല്ലാം വന്നുവെങ്കിലും ലക്ഷ്യം പൂർത്തീകരിക്കാൻ സാധ്യമാകും വിധമാണ്​ മുന്നോട്ടുപോയത്​. കോവിഡും ലോക്​ഡൗണും പക്ഷേ, വിഘാതം സൃഷ്​ടിച്ചു. എങ്കിലും പ്രകടനപത്രികയിൽ പറഞ്ഞ അപൂർവം ചിലതൊഴികെ എല്ലാം പൂർത്തീകരിക്കാനായി എന്ന അഭിമാനമുണ്ട്​. ഇൗ കാലത്ത്​ ഉയർന്നുവന്ന എല്ലാ പ്രശ്​നങ്ങളിലും സജീവമായി ഇടപെടാനും കഴിഞ്ഞു. ദേശീയതലത്തിലെ പല നയങ്ങളും സംസ്ഥാന താൽപര്യങ്ങൾക്ക്​ വിരുദ്ധമായത്​ പ്രശ്​നങ്ങൾ സൃഷ്​ടിച്ചിരുന്നു. നോട്ട്​ നിരോധനം, വികലമായി ജി.എസ്​.ടി നടപ്പാക്കൽ തുടങ്ങിയവ സംസ്ഥാനത്ത്​ പ്രതിസന്ധി സൃഷ്​ടിച്ചു. െഎക്യത്തോടെയും സമാധാനത്തോടെയുമുള്ള ജനജീവിതം രൂപപ്പെടുത്തുന്നതിൽ ശക്തമായി ഇടപെടാനായി. കാർഷിക, വ്യവസായമേഖലകളെ ശക്തിപ്പെടുത്താൻ ഇടപെട്ടു. മൂലധനനിക്ഷേപം മെച്ചപ്പെടുത്തി. പരിസ്ഥിതി സൗഹാർദമായ വികസന കാഴ്​ചപ്പാട്​ പ്രായോഗികമാക്കാനായി. ഭരണയന്ത്രത്തെ ജനസൗഹൃദവും കാര്യക്ഷമവുമാക്കാൻ കഴിഞ്ഞു. ​കോവിഡ്​ പ്രതി​േരാധമാതൃക ​േലാകം മുഴുവൻ ശ്രദ്ധിക്കുന്നതാക്കി മാറ്റാനായി. ജനപങ്കാളിത്ത​ത്തോടെയുള്ള വികസനമാണ്​ സർക്കാർ നയമെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രോഗ്രസ്​ റിപ്പോർട്ടിൽ ലഭിക്കുന്ന അഭിപ്രായം കൂടി സ്വീകരിച്ച്​ മ​ുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story