Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപൗരത്വ വേട്ടയാടൽ:...

പൗരത്വ വേട്ടയാടൽ: പ്രക്ഷോഭം കരുത്താർജിക്കും -വെൽഫെയർ പാർട്ടി

text_fields
bookmark_border
തിരുവനന്തപുരം: പൗരത്വ പ്രക്ഷോഭത്തിൽ പങ്കെടുത്ത നേതാക്കളെയും വിദ്യാർഥി പോരാളികളെയും വ്യാപകമായി അറസ്​റ്റ്​ ചെയ്ത്​ ജയിലിലടച്ച്​ പൗരത്വ പ്രക്ഷോഭത്തി​ൻെറ തുടർച്ച ഇല്ലാതാക്കാമെന്ന സംഘ്പരിവാറി​ൻെറ വ്യാജ ശ്രമത്തെ കൂടുതൽ കരുത്തോടെ നേരിടണമെന്ന് വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് എൻ.എം. അൻസാരി ആവശ്യപ്പെട്ടു. ഉമർ ഖാലിദ്, യെച്ചൂരി തുടങ്ങിയവർക്കെതിരെ ഡൽഹി പൊലീസ് നടത്തുന്ന നീക്കത്തിനെതിരെ തിരുവനന്തപുരം ജി.പി.ഒയിലേക്ക് സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘ്​പരിവാറി​ൻെറ താൽപര്യത്തിനെതിരെ നിൽക്കുന്നവരെ ഏതുവിധേനയും അടിച്ചമർത്താനുള്ള സംവിധാനമായി ഡൽഹി പൊലീസ് മാറിക്കഴിഞ്ഞു. സംഘ്പരിവാർ ഭരണകൂടത്തി​ൻെറ ഗുണ്ടാസംഘത്തെ പോലെയാണ് ഡൽഹി പൊലീസ് ഇപ്പോൾ പ്രവർത്തിക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ നിർത്തിവെക്കേണ്ടിവന്ന പൗരത്വ പ്രക്ഷോഭം കൂടുതൽ കരുത്തോടു കൂടി ഇന്ത്യൻ ജനത ഏറ്റെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. വെൽഫെയർ പാർട്ടി ജില്ല ജനറൽ സെക്രട്ടറി അഡ്വ. അനിൽകുമാർ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഫ്രറ്റേണിറ്റി മൂവ്മൻെറ്​ സംസ്ഥാന സെക്ര​േട്ടറിയറ്റ് അംഗം ആദിൽ അബ്​ദുൽ റഹിം, വെൽഫെയർ പാർട്ടി ജില്ല സെക്രട്ടറി ഷറഫുദ്ദീൻ കമലേശ്വരം, മണ്ഡലം സെക്രട്ടറി ബിലാൽ വള്ളക്കടവ് തുടങ്ങിയവർ സംസാരിച്ചു. പാളയം യൂനിവേഴ്സിറ്റി കോളജിനു മുന്നിൽ നിന്നാരംഭിച്ച പ്രകടനം ജി.പി.ഒക്കു മുന്നിൽ പൊലീസ് തടഞ്ഞു. 20200914_134823 IMG-20200914-WA0059 20200914_123757
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story