Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightദേശീയ വിദ്യാഭ്യാസ നയം:...

ദേശീയ വിദ്യാഭ്യാസ നയം: ഭരണഘടനാമൂല്യങ്ങൾ ഒഴിവാക്കി -യു.ഡി.എഫ്​

text_fields
bookmark_border
തിരുവനന്തപുരം: പുതിയ ദേശീയ വിദ്യാഭ്യാസനയത്തി​ൻെറ ലക്ഷ്യങ്ങളില്‍നിന്ന് ഭരണഘടനാമൂല്യങ്ങളായ ജനാധിപത്യം, മതേതരത്വം, സോഷ്യലിസം എന്നിവയെ മനഃപൂര്‍വം ഒഴിവാക്കിയെന്ന്​ ഇതുസംബന്ധിച്ച്​ പഠിച്ച വി.ഡി. സതീശന്‍ കണ്‍വീനറായ യു.ഡി.എഫ്​ ഉപസമിതി. സമിതി റിപ്പോര്‍ട്ട് കണ്‍വീനറിൽനിന്ന്​ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഏറ്റുവാങ്ങി. ചടങ്ങിൽ സി.പി. ജോണ്‍ അധ്യക്ഷനായിരുന്നു. പുതിയനയം വിദ്യാഭ്യാസമേഖലയെ കൂടുതല്‍ കമ്പോളവത്​കരിക്കുകയും വരേണ്യവത്​കരിക്കുകയും ചെയ്യുന്നതാണ്​. വിദ്യാഭ്യാസരംഗത്ത് സ്വകാര്യമേഖലയിലൂടെ ചൂഷണം തടയാനുള്ള രചനാത്മക നിർദേശങ്ങളൊന്നും ഇല്ല. വിപണി ആവശ്യപ്പെടുന്നത് ഉല്‍പാദിപ്പിക്കാനുള്ള ഫാക്ടറികള്‍ ആയി വിദ്യാലയങ്ങളെ മാറ്റരു​ത്​. ദേശീയ വിദ്യാഭ്യാസ നയത്തെപ്പറ്റി സംസ്ഥാനങ്ങളുമായി കേന്ദ്രം കൂടിയാലോചനകള്‍ നടത്തുകയും പാര്‍ലമൻെറി​ൻെറ ഇരുസഭകളിലും ചര്‍ച്ചനടത്തുകയും വേണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടു. മാതൃഭാഷാപഠനം നിര്‍ബന്ധമാക്കുന്നത്​ സ്വാഗതാർഹമാണെങ്കിലും മറ്റു ഭാഷകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനോട് യോജിക്കാനാവില്ല. ദേശീയ ഭാഷയായ ഹിന്ദിയും ക്ലാസിക് ഭാഷയായ സംസ്‌കൃതവും പഠിക്കുന്നത്​ ഇഷ്​ടമുള്ള ഭാഷ ​െതരഞ്ഞെടുക്കുന്നതിന് തടസ്സമാകരുത്​. വിദേശഭാഷകളില്‍ ജര്‍മനും ഫ്രഞ്ചും ഇടംനേടിയപ്പോള്‍ തൊഴില്‍സാധ്യത നല്‍കുന്ന അറബിക്​ ഒഴിവാക്കിയത്​ കേന്ദ്രസര്‍ക്കാറി​ൻെറ ന്യൂനപക്ഷവിരുദ്ധതയുടെ ഉദാഹരണമാണ്. സ്ഥാപനങ്ങളുടെ അക്രഡിറ്റേഷന്‍ ഇടവേളകളില്‍ കൃത്യമായി പരിശോധിക്കപ്പെടണം. അധ്യാപകപരിശീലനം തുടര്‍പ്രക്രിയയാക്കണം. അധ്യാപകരെ ​െതരഞ്ഞെടുക്കുന്നതിന് ടീച്ചേഴ്‌സ് റിക്രൂട്ട്‌മൻെറ്​ ബോര്‍ഡ് പോലുള്ള റെഗുലേറ്ററി സംവിധാനം വേണം. ഡിഗ്രി കോഴ്സുകള്‍ക്കുപോലും പ്രവേശനപരീക്ഷ നടത്തണമെന്ന നിർദേശം അനാവശ്യമാണ്. അക്കാദമിക് സമിതികളിൽ കൂടുതല്‍ സ്ത്രീപ്രാതിനിധ്യം ഉറപ്പുവരുത്തണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story