Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകന്യാകുമാരിയിൽ...

കന്യാകുമാരിയിൽ കെ.ടി.ഡി.സി ​െഗസ്​റ്റ്​ ഹൗസിന്​ ശിലാസ്​ഥാപനം നടത്തി

text_fields
bookmark_border
കന്യാകുമാരി: കെ.ടി.ഡി.സി പുതുതായി നിർമിക്കുന്ന ​െഗസ്​റ്റ്​ ഹൗസ്​ സമുച്ചയത്തിന് കന്യാകുമാരിയിൽ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ശിലാസ്​ഥാപനം നടത്തി. കന്യാകുമാരി കേരള ഹൗസ്​ വളപ്പിൽ വിവേകാനന്ദപ്പക്കെ്​ അഭിമുഖമായാണ് സമുച്ചയം പണിയുക. സർക്കാറിൻെറ ഉടമസ്​ഥതയിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടി എല്ലാ വിഭാഗ വിനോദസഞ്ചാരികളെയും ആകർഷിക്കുന്ന രീതിയിലാകും പുതിയകെട്ടിടം പണിയുക. 48500 ചതുരശ്ര അടിയിൽ നിർമിക്കുന്ന സമുച്ചയത്തിൻെറ നിർമാണ ചെലവ്​ 17.5 കോടി രൂപയാണ്. കെ.ടി.ഡി.സിക്ക്​ നിലവിൽ കേരളത്തിന് പുറത്ത് ചെന്നൈയിൽ ​െഗസ്​റ്റ്​ ഹൗസും ഹോട്ടലും സംയോജിപ്പിച്ചുകൊണ്ടുള്ള 90 മുറികളോടുകൂടിയ ഹോട്ടൽ പ്രവർത്തിക്കുന്നുണ്ട്. അതേ മാതൃകയിലാണ് കന്യാകുമാരിയിലും ​െഗസ്​റ്റ്​ ഹൗസ്​ ആരംഭിക്കുക. ചടങ്ങിൽ കെ.ടി.ഡി.സി ചെയർമാൻ എം. വിജയകുമാർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story