Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Sep 2020 11:58 PM GMT Updated On
date_range 11 Sep 2020 11:58 PM GMTവിദൂരവിദ്യാഭ്യാസം നിലനിർത്തണം -കേരള യൂനിവേഴ്സിറ്റി സ്റ്റാഫ് യൂനിയൻ
text_fieldsbookmark_border
തിരുവനന്തപുരം: ഓപൺ യൂനിവേഴ്സിറ്റി രൂപവത്കരണത്തെ തുടർന്ന് സർവകലാശാലകളിൽ നിലവിലുള്ള വിദൂര വിദ്യാഭ്യാസ സംവിധാനം നിർത്തലാക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്തിരിയണമെന്ന് കേരള സർവകലാശാല സ്റ്റാഫ് യൂനിയൻ ആവശ്യപ്പെട്ടു. യു.ജി.സി മാനദണ്ഡപ്രകാരം എ ഗ്രേഡിൽ ഉൾപ്പെടുന്ന സർവകലാശാലകൾക്ക് വിദൂര വിദ്യാഭ്യാസ കോഴ്സുകൾ നടത്താൻ യോഗ്യതയുണ്ട്. ഓപൺ യൂനിവേഴ്സിറ്റി നിലവിലുള്ള സംസ്ഥാനങ്ങളിലെ മറ്റ് സർവകലാശാലകൾ വിദൂര വിദ്യാഭ്യാസ കോഴ്സുകളും നടത്തുന്നുണ്ട്. സർവകലാശാലകളുടെ അക്കാദമിക സ്വാതന്ത്ര്യത്തെയും ധനാഗമമാർഗങ്ങളെയും വിദ്യാർഥികളുടെ പാഠനസ്വാതന്ത്ര്യത്തെയും ബാധിക്കുന്ന നീക്കങ്ങൾ സർക്കാറിൻെറ ഭാഗത്തുനിന്നുണ്ടാകരുതെന്ന് യൂനിയൻ പ്രസിഡൻറ് സി കെ. സുരേഷ്കുമാറും ജനറൽ സെക്രട്ടറി ഒ.ടി. പ്രകാശും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story