Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവെഞ്ഞാറമൂട്​...

വെഞ്ഞാറമൂട്​ ഇരട്ടക്കൊല: കാരണമായത്​ ആക്രമിക്കപ്പെടുമെന്ന ഭയം വിവരം ചോർത്തിയത്​ ആരെന്നതിൽ അവ്യക്തത

text_fields
bookmark_border
തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തി​ലേക്ക്​ വഴി​െവച്ചത്​ ​ആക്രമിക്കപ്പെടുമെന്ന ഭയത്തിൽനിന്നെന്ന്​ പ്രതികൾ. പ്രതികളെ കസ്​റ്റഡിയിൽ വാങ്ങി നടത്തിയ ചോദ്യം ചെയ്യലിലും തെളിവെടുപ്പിലുമാണ്​ കൊലപാതകത്തിലേക്ക്​ നയിച്ച കാര്യങ്ങളും ആസൂത്രണവുമെല്ലാം വ്യക്തമായത്​. എന്നാൽ, വിവരം ​േചാർന്നുലഭിച്ചതിന്​ പിന്നിൽ കൊല്ലപ്പെട്ട സംഘവുമായി അടുത്ത ബന്ധമുള്ള ആരോയുണ്ടെന്ന സംശയം വർധിപ്പിക്കുന്ന നിലയിലാണ്​ കാര്യങ്ങൾ. ഇരട്ടക്കൊലപാതകത്തിന്​ പിന്നിലെ ഗൂഢാലോചന മനസ്സിലാക്കാൻ ഫോൺ രേഖകൾ പരിശോധിക്കുന്ന നടപടികളും തുടരുകയാണ്​. അന്തിമ ആസൂത്രണം നടന്നത്​ കഴിഞ്ഞ ആഗസ്​റ്റ്​ 27നെന്ന മൊഴി പ്രതികൾ നൽകിയതായി അന്വേഷണസംഘം വ്യക്തമാക്കി. ഡി.വൈ.എഫ്.ഐ നേതാവ് ഫൈസലിനെ വെട്ടിയതോടെയാണ് വൈരാഗ്യം മൂര്‍ച്ഛിച്ചത്​. അതിനെതുടർന്ന്​ കൊല്ലപ്പെട്ട ഹഖി​ൻെറ നേതൃത്വത്തിലുള്ള സംഘം തങ്ങളെ ആയുധവുമായി പിന്തുടരുന്നെന്ന തോന്നലില്‍നിന്നാണ് ആക്രമണം ആസൂത്രണം ചെയ്തതെന്ന്​ മുഖ്യപ്രതി സജീവ് സമ്മതിച്ചതായാണ്​ വിവരം. കൊലപാതകം നടന്ന സമയത്ത് ഇരുസംഘങ്ങളുടെയും കൈവശം ആയുധമുണ്ടായിരുന്നെന്ന് പൊലീസ് ഉറപ്പിച്ചു. രണ്ടു ദിവസമായി കസ്​റ്റഡിയില്‍ തുടരുന്ന പ്രതികളുടെ മൊഴിയും ഇതുവരെയുള്ള സാഹചര്യത്തെളിവുകളും അനുസരിച്ചാണ് ഇരട്ടക്കൊലപാതകത്തിലേക്കുള്ള ആസൂത്രണവഴി പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഗൂഢാലോചന നടന്ന കേന്ദ്രങ്ങളില്‍ പൊലീസ് പ്രതികളെ എത്തിച്ച് തെളിവെടുത്തു. പ്രതികളായ സജീവും അജിത്തും സനലും സഞ്ചരിച്ച ഓട്ടോറിക്ഷയെ ഹഖി​ൻെറ നേതൃത്വത്തിലെ സംഘം ബൈക്കില്‍ പിന്തുടര്‍ന്നു. ഇതുകണ്ട് വേഗത്തില്‍ പോയ ഓട്ടോറിക്ഷ പാളിയതോടെ റോഡി​ൻെറ വശത്ത് നിര്‍ത്തി. ഈ സമയം ഹഖി​ൻെറ കൈവശം കത്തി കണ്ടു. ഇത് ഫൈസലിനെ വെട്ടിയതിന് പകരമായി ആക്രമിക്കാനാണെന്ന് കരുതി. ഇതോടെയാണ്​ തിരിച്ചടിക്കാന്‍ തീരുമാനിച്ചതെന്നാണ് സജീവി​ൻെറ മൊഴി. തുടർന്ന്​ പ്രതിരോധിക്കാൻ തീരുമാനിച്ചു. അതി​ൻെറ അടിസ്ഥാനത്തിൽ അടുത്ത ദിവസങ്ങളില്‍ ഉണ്ണിയും അജിത്തും ചേര്‍ന്ന് ആയുധങ്ങള്‍ ശേഖരിച്ചു. കൊല നടന്ന 30ന് രാവിലെ പത്തരമുതല്‍ പുല്ലമ്പാറയിലെ ഫാംഹൗസിലും സനലി​ൻെറ വീട്ടിലുമായി ഒത്തുചേര്‍ന്ന് പ്രതികൾ മദ്യപിച്ചു. ആസൂത്രണത്തില്‍ പങ്കുള്ള ഷജിത്ത്, നജീബ്, അജിത്, സതികുമാര്‍ എന്നിവരെ ഫാംഹൗസിലുള്‍പ്പെടെ എത്തിച്ച് തെളിവെടുത്തതോടെ ഈ മൊഴി ശരിയാണെന്ന് പൊലീസ് വിലയിരുത്തി. എന്നാൽ, സംഭവം നടന്ന സ്ഥലത്ത്​ കൊല്ലപ്പെട്ടവരുടെ സംഘം എത്തുമെന്ന്​ എങ്ങനെ പ്രതികൾ മനസ്സിലാക്കിയെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. അതിനുള്ള ശ്രമത്തി​ൻെറ ഭാഗമായാണ്​ ഫോൺ വിശദാംശങ്ങൾ പരിശോധിക്കുന്നത്​. സ്വന്തം ലേഖകൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story