Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമനസ്സുതകർന്ന്​ ക​ുറേ...

മനസ്സുതകർന്ന്​ ക​ുറേ അമ്മമാർ ഇൗ ദുരിതാശ്വാസ ക്യാമ്പിലുണ്ട്​...

text_fields
bookmark_border
തിരുവനന്തപുരം: കടൽക്ഷോഭത്തിൽ വീട് തകർന്ന കൊച്ചുതോപ്പിലെ കുടുംബങ്ങൾ ആധിയിൽ. കടലിറങ്ങുമ്പോൾ തിരിച്ചു ചെന്നാൽ താമസിക്കാൻ വീടുകളില്ല എന്നതാണ് ഈ കുടുംബങ്ങളെ ആധിയിലാഴ്ത്തുന്നത്. വലിയതോപ്പ് സൻെറ്​.റോക്‌സ് കോൺവൻെറ്​ സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ ഏഴോളം കുടുംബങ്ങളാണ് നിലവിൽ കഴിയുന്നത്. കഴിഞ്ഞ മാസമുണ്ടായ കടൽക്ഷോഭത്തിൽ ശംഖുംമുഖം ബീച്ചിനടുത്തുള്ള കൊച്ചുതോപ്പിൽ അമ്പതിലധികം വീടുകളാണ് തകർന്നത്. ഇവരിൽ പലരും ലക്ഷക്കണക്കിന് രൂപ ബാങ്ക് വായ്പയെടുത്ത്​ വീട് കെട്ടിയവരാണ്. ഇരുനില കോൺക്രീറ്റ് വീടുകളും ഓടിട്ട വീടുകളും തകർന്നവയുടെ കൂട്ടത്തിലുണ്ട്. ഒരു മാസത്തിലധികമായി ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന ഇവരെ കാണാൻ ഒരു ജനപ്രതിനിധിയും വന്നില്ലെന്ന്​ ക്യാമ്പിലെ അന്തേവാസിയായ മേരി വ്യക്തമാക്കി. ഇവരുടെ കൂട്ടത്തിൽ വയോധികരും ശാരീരിക അവശതകൾ ഉള്ളവരും നിരവധിയാണ്. റിവേഴ്‌സ് ക്വാറൻറീനിൽ കഴിയേണ്ട ഇവർക്ക് കോവിഡ്‌ വന്നാൽ അതിനു ഉത്തരവാദി സർക്കാർ ആയിരിക്കുമെന്ന്​ അന്തേവാസികളും വയോധികരുമായ ജെസ്മൽ (71), സെലിൻ (63) എന്നിവർ കൂട്ടിച്ചേർത്തു. അമ്മ മരിച്ചുപോയ രണ്ടു കൗമാരക്കാരുടെ രക്ഷാകർത്താവാണ് ഹൃദ്രോഗിയായ ജെസ്മൽ. ആ കുട്ടികളിരൊൾ ഓട്ടിസം മൂലം വിഷമതകൾ അനുഭവിക്കുന്നയാൾ കൂടിയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story