Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightയു.ഡി.എഫ്​ വിട്ടാൽ...

യു.ഡി.എഫ്​ വിട്ടാൽ ജോസ്​ വഴിയാധാരമാവില്ല ^സി.പി.എം

text_fields
bookmark_border
യു.ഡി.എഫ്​ വിട്ടാൽ ജോസ്​ വഴിയാധാരമാവില്ല -സി.പി.എം തിരുവനന്തപുരം: ജോസ്​ കെ. മാണി യു.ഡി.എഫ്​ വിട്ടാൽ അദ്ദേഹം തെരുവിലായിപ്പോവില്ലെന്ന്​ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണൻ. യു.ഡി.എഫ്, ബി.ജെ.പി​ വിരുദ്ധ നിലപാട്​ എടുക്കുന്നത്​ കൊണ്ട്​ വഴിയാധാരമാകില്ല. ജോസ്​ കെ. മാണിയോട്​ നിഷേധാത്​മക നിലപാടല്ല തങ്ങൾക്കുള്ളത്​. സൗഹാർദപരമായ നിലപാട്​ തന്നെ സ്വീകരിക്കുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പ്രതികരിച്ചു. ജോസ്​ വിഭാഗം രാഷ്​ട്രീയ നിലപാട്​ എടുക്ക​െട്ട. പുതിയ പശ്​ചാത്തലത്തിൽ എടുക്കുന്ന നിലപാട്​ പരിശോധിച്ചാവും അവരോടുള്ള സമീപനം. അവർ നിലപാട്​ സ്വീകരിച്ചശേഷം സി.പി.എം അത്​ ചർച്ച ചെയ്യും. ജോസ്​ കെ. മാണിയുമായി ഇതുവരെ സി.പി.എം ചർച്ച നടത്തിയിട്ടില്ല. ആവശ്യമാണെങ്കിൽ ചർച്ചചെയ്യും. ഒാരോ പ്രശ്​നത്തിലും ഒാരോ പാർട്ടികൾക്കും വ്യത്യസ്​ത നിലപാടുണ്ടാവുക സ്വാഭാവികമാണെന്നും സി.പി.​െഎയുടെ എതിർപ്പിനെക്കുറിച്ച്​ കോടിയേരി പ്രതികരിച്ചു. സി.പി.​െഎയും സി.പി.എമ്മും തന്നെയാണ്​ എൽ.ഡി.എഫി​ൻെറ പ്രധാന ഘടകകക്ഷികൾ. സി.പി.എമ്മും സി.പി.​​െഎയും മറ്റും പാർട്ടികളും ആലോചിച്ച് ഇൗ സാഹചര്യത്തെ എങ്ങനെ ഉപയോഗിക്കണമെന്ന്​ ആലോചിക്കും. യു.ഡി.എഫിനെയും ബി.ജെ.പിയെയും ദുർബലപ്പെടുത്തണമെന്നതിൽ എല്ലാവർക്കും ഒരേ അഭിപ്രായമാണ്​. ​ യു.ഡി.എഫിന്​ വേണ്ടപ്പെട്ടയാളായി ഇപ്പോൾ ജോസ്​ കെ. മാണി മാറിക്കഴിഞ്ഞു. അവരെ പടിയടച്ച്​ പിണ്ഡം​െവച്ചവരാണല്ലോ യു.ഡി.എഫ്​. ഇനി ഇങ്ങോട്ട്​ പടി ചവിട്ടരുതെന്നാണ്​​ ബെന്നി ​െബഹനാൻ പറഞ്ഞത്​​. ഇപ്പോൾ ജോസ്​ കെ. മാണിയുടെ പിന്നാലെ തുരുതരാ കോൺഗ്രസ്​ നേതാക്കൾ പോവുകയാണ്​. എന്ത്​ നിലപാട്​ സ്വീകരിക്കണമെന്ന്​ അന്വേഷിക്കാൻ പ്രതിപക്ഷനേതാവ്​ മലപ്പുറത്ത്​ പോയി. ഇത്ര പരിഹാസ്യമായ അവസ്ഥ കോൺഗ്രസി​ൻെറ ചരിത്രത്തിൽ ഉണ്ടായിട്ടില്ല. പോയ്​ക്കൊള്ളാൻ പറഞ്ഞവർ തന്നെ ജോസ്​ കെ. മാണിക്ക്​ പാർട്ടി ചിഹ്നം കിട്ടിയപ്പോൾ പിന്നാലെ നടക്കുന്നു​. പി.ജെ. ജോസഫ്​ പറഞ്ഞിട്ടുണ്ട്​ ജോസ്​ കെ. മാണിക്ക്​ ഒരു കാരണവശാലും വാതിൽ തുറന്നുകൊടുക്കാൻ പോവുന്നില്ലെന്ന്​. നിയമസഭയിൽ ജോസ്​ കെ. മാണി വിഭാഗം യു.ഡി.എഫിന്​ വോട്ട്​ ചെയ്​തില്ല. അത്​ പുതിയ മാറ്റമാണ്​. ഇത്​ സ്വാഗതാർഹമാണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story