Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകേരള സര്‍വകലാശാല...

കേരള സര്‍വകലാശാല നെല്‍ക്കൃഷിയുടെ വിളവെടുപ്പ് എട്ടിന്

text_fields
bookmark_border
തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ ഹരിതാലയം പദ്ധയിയിലുള്‍പ്പെട്ട നെല്‍ക്കൃഷിയുടെ വിളവെടുപ്പ് എട്ടിന് രാവിലെ 8.30ന്​ മന്ത്രി വി.എസ്. സുനില്‍കുമാര്‍ നിര്‍വഹിക്കും. കഴിഞ്ഞ ലോക പരിസ്ഥിതി ദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഹരിതാലയം പദ്ധതിയുടെ ഉദ്​ഘാടനം നിര്‍വഹിച്ചത്. പദ്ധതിയിലുള്‍പ്പെട്ട 15 ഏക്കറില്‍ വിതച്ച നെല്ലാണ് ഇപ്പോള്‍ കൊയ്ത്തിന് പാകമായിട്ടുള്ളത്. നെല്‍ക്കൃഷിക്കുപുറ​െമ പച്ചക്കറികൃഷി, മത്സ്യക്കൃഷി, ഫലവൃക്ഷ ഉദ്യാനം, അന്തമാന്‍ നികോബാര്‍ ഉദ്യാനം, 1000 തെങ്ങിന്‍ തൈ നടീല്‍ പദ്ധതി തുടങ്ങി വിവിധയിനം കാര്‍ഷിക പദ്ധതികളാണ് സര്‍വകലാശാല നടപ്പിലാക്കി വരുന്നത്. കൊയ്ത്തിനോടനുബന്ധിച്ച് കാമ്പസിലെ വിദ്യാർഥികള്‍ അവതരിപ്പിക്കുന്ന കൊയ്ത്ത് പാട്ട് ഉണ്ടായിരിക്കും. കൊയ്‌തെടുക്കുന്ന നെല്ല് മുഴുവന്‍ കാര്‍ഷിക സര്‍വകലാശാല ഏറ്റുവാങ്ങി വിത്തിനായി സംഭരിക്കുകയാണ് ചെയ്യുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ഉദ്​ഘാടനചടങ്ങ് നടത്തുന്നതെന്ന് സര്‍വകലാശാല അറിയിച്ചു.
Show Full Article
TAGS:
Next Story