Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅപേക്ഷ ക്ഷണിച്ചു

അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
തിരുവനന്തപുരം: തീരമൈത്രി പദ്ധതിക്ക്​ കീഴില്‍ സൂക്ഷ്മ തൊഴില്‍ സംരംഭങ്ങളുടെ യൂനിറ്റ് തുടങ്ങുന്നതിന് മത്സ്യത്തൊഴിലാളി വനിതകളടങ്ങുന്ന ഗ്രൂപ്പുകളില്‍നിന്ന്​ ഫിഷറീസ് വകുപ്പ് . 20നും 50നും മധ്യേ പ്രായമുള്ളവരാകണം അപേക്ഷകര്‍. രണ്ടുമുതല്‍ അഞ്ചുപേര്‍ അടങ്ങുന്ന ഗ്രൂപ്പിന് പരമാവധി അഞ്ചുലക്ഷം രൂപ ധനസഹായം ലഭിക്കും. വിഴിഞ്ഞം ഫിഷറീസ് അസിസ്​റ്റൻറ്​ ഡയറക്ടര്‍ ഓഫിസുകളില്‍നിന്നും ജില്ലയിലെ വിവിധ മത്സ്യഭവന്‍ ഓഫിസുകളില്‍നിന്നും സെപ്റ്റംബര്‍ ഒമ്പതുമുതല്‍ അപേക്ഷ ലഭിക്കും. അവസാനതീയതി സെപ്റ്റംബര്‍ 22. കൂടുതല്‍ വിവരങ്ങള്‍ക്ക് 9496007035, 9846944411, 9847907161, 7560916058. പ്രീമെട്രിക് സ്‌കോളര്‍ഷിപ് തിരുവനന്തപുരം: ആരോഗ്യഹാനിക്കിടയാക്കുന്ന ശുചീകരണ തൊഴിലാളികളുടെ വിദ്യാർഥികളായ മക്കള്‍ക്ക് ധനസഹായം നല്‍കുന്നതിന് പട്ടികജാതി വികസനവകുപ്പ് . തുകല്‍ ഉരിക്കല്‍, തുകല്‍ ഊറക്കിടല്‍, പാഴ്വസ്തുക്കള്‍ പെറുക്കി വില്‍ക്കല്‍, മാലിന്യം നീക്കം ചെയ്യല്‍ എന്നീ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ മക്കള്‍ക്ക് അപേക്ഷിക്കാം. അവസാനതീയതി സെപ്റ്റംബര്‍ 30. കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോര്‍പറേഷന്‍ ഓഫിസിലോ പട്ടികജാതി വികസന ഓഫിസിലോ ബന്ധപ്പെടണം. ഫോണ്‍ 0471-2314238. പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനം തിരുവനന്തപുരം: ജില്ലയിലെ വിവിധ താൽക്കാലിക മജിസ്‌ട്രേറ്റ് കോടതികളിലേക്ക് അസി. പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ താൽക്കാലികമായി നിയമിക്കുന്നതിന്​ സെപ്റ്റംബര്‍ എട്ടിന് നടത്താന്‍ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച ഉണ്ടായിരിക്കില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഒഴിവുകള്‍ പി.എസ്.സി മുഖേന നികത്തിയതായി സര്‍ക്കാര്‍ അറിയിച്ച സാഹചര്യത്തിലാണ് കൂടിക്കാഴ്ച ഉപേക്ഷിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story