Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകാറും ബൈക്കും ഇടിച്ച്...

കാറും ബൈക്കും ഇടിച്ച് യുവാവ് മരിച്ചു

text_fields
bookmark_border
ആറ്റിങ്ങല്‍: ദേശീയപാതയില്‍ പൂവന്‍പാറ പാലത്തില്‍ കാറും ബൈക്കും ഇടിച്ച് യുവാവ് മരിച്ചു. നാവായിക്കുളം നയനാംകോണം തലവിള പുത്തന്‍ വീട്ടില്‍ രവീന്ദ്രന്‍-ജയ ദമ്പതികളുടെ മകന്‍ ആര്‍. ശരത് (20) ആണ് മരിച്ചത്. ബൈക്കിന്​ പിന്നിലിരുന്ന ജ്യേഷ്ഠസഹോദരന്‍ ആര്‍. ശബരി (25) പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ചൊവ്വാഴ്ച പകല്‍ മൂ​ന്നോടെയായിരുന്നു അപകടം. ആറ്റിങ്ങല്‍ ഭാഗത്തുനിന്നും ആലംകോടേക്ക്​ പോകുകയായിരുന്ന കാറും ആലംകോടു ഭാഗത്തുനിന്നും ആറ്റിങ്ങലിലേക്ക്​ വരികയായിരുന്ന ബൈക്കുമാണ് ഇടിച്ചത്. നിയന്ത്രണംവിട്ട കാര്‍ പാലത്തിലെ നടപ്പാത കടന്ന് കൈവരിയില്‍ ഇടിച്ചുനിന്നു. സംഭവം നടന്ന ഉടന്‍ സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് അവരുടെ ആംബുലന്‍സിലാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക്​ കൊണ്ടുപോയത്. ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് മരിച്ചു. Sarath Accident ATL ആറ്റിങ്ങൽ വാഹനാപകടത്തിൽ മരിച്ച ശരത് tw atl attingal poovanpara accident ഫോട്ടോ- പൂവമ്പാറ പാലത്തില്‍ കാറും ബൈക്കും ഇടിച്ചുണ്ടായ അപകടസ്ഥലത്ത് ഫയര്‍ഫോഴ്‌സ് രക്ഷാപ്രവര്‍ത്തനം നടത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story