Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Sep 2020 11:58 PM GMT Updated On
date_range 1 Sep 2020 11:58 PM GMTഓണം മലയാളിയെ ഒന്നിപ്പിക്കുന്ന ആഘോഷം -സ്വാമി ഗുരുരത്നം
text_fieldsbookmark_border
തിരുവനന്തപുരം: മത ജാതി വ്യത്യാസങ്ങൾക്കും കക്ഷിരാഷ്ട്രീയ ചിന്തകൾക്കുമതീതമായി ലോക മലയാളികളെ ഒന്നിപ്പിക്കുന്ന ആഘോഷമാണ് ഓണമെന്ന് സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി. കേരള മുസ്ലിം കൾച്ചറൽ അസോസിയേഷൻ സംഘടിപ്പിച്ച ഓൺലൈൻ ഓണാഘോഷ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡൻറ് കരമന ബയാർ അധ്യക്ഷതവഹിച്ചു. പാളയം ഇമാം മൗലവി വി.പി. സുഹൈബ് മുഖ്യപ്രഭാഷണം നിർവഹിച്ചു. അസഹിഷ്ണുത ശക്തിപ്പെടുന്ന കാലത്ത് മാനവമൈത്രിയുടെ പ്രചാരകരായി മാറാൻ നമുക്ക് സാധ്യമാകണമെന്ന് ഇമാം പറഞ്ഞു. പാളയം സൻെറ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ വികാരി ഫാ. മാത്യു നൈനാൻ, ലോക് താന്ത്രിക് ജനതാദൾ ജനറൽ സെക്രട്ടറി ശൈഖ് പി. ഹാരിസ്, മുസ്ലിംലീഗ് ദേശീയസമിതി അംഗം കെ.എച്ച്.എം. അഷ്റഫ്, മുഹമ്മദ് ബഷീർ ബാബു എന്നിവർ സംസാരിച്ചു. വിഴിഞ്ഞം ഹനീഫ് സ്വാഗതവും കബീർ കാട്ടകത്ത് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story