Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവിദ്യാർഥികളെ...

വിദ്യാർഥികളെ അനുമോദിച്ചു

text_fields
bookmark_border
​പാറശ്ശാല: ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്​ ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ്​ കരസ്ഥമാക്കിയ പാര്‍ട്ടി ഭാരവാഹികളുടെ മക്കളെ അനുമോദിച്ചു. പരശുവയ്ക്കല്‍ കോട്ടയ്ക്കകം സ്വദേശി അക്ഷയ് കൃഷ്ണയെ ജില്ല കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ നെയ്യാറ്റിന്‍കര സനല്‍ വീട്ടിലെത്തി അനുമോദിച്ചു. പാറശ്ശാല ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസില്‍ നടന്ന ചടങ്ങില്‍ എ.ടി. ജോര്‍ജ്, കെ.പി.സി.സി സെക്രട്ടറി ആര്‍. വല്‍സലന്‍, ഡി.സി.സി ഭാരവാഹികളായ ബാബുകുട്ടന്‍ നായര്‍, കൊറ്റാമം വിനോദ്, പാറശ്ശാല സുധാകരന്‍, മണ്ഡലം കമ്മിറ്റി പ്രസിഡൻറുമാരായ പവതിയാന്‍വിള സുരേന്ദ്രന്‍, വിനു പാലിയോട്, കോണ്‍ഗ്രസ് നേതാക്കളായ അഡ്വ. ജോണ്‍, കൊറ്റാമം മോഹനന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം നിര്‍മലകുമാരി, പഞ്ചായത്ത് മെംബര്‍ ഷീബ തുടങ്ങിയവര്‍ പങ്കെടുത്തു. gella congrass commatiude anumodhanam ചിത്രം. ജില്ല കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ നെയ്യാറ്റിന്‍കര സനല്‍ ഉന്നത വിജയികളെ അനുമോദിക്കുന്നു
Show Full Article
TAGS:
Next Story