Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകോവിഡ് ഭീതിയിൽ നാളെ...

കോവിഡ് ഭീതിയിൽ നാളെ തിരുവോണം

text_fields
bookmark_border
തിരുവനന്തപുരം: കോവിഡ്​ ഭീതിയിൽ തലസ്ഥാനം ആഘോഷിക്കുന്നത് നിറപ്പകിട്ടില്ലാത്ത തിരുവോണം. ഉത്രാടപ്പാച്ചിലിനും ഇത്തവണ നിറം മങ്ങും. ഓണക്കൂട്ടൊരുക്കാനുള്ള അവസാനവട്ട ഓട്ടത്തിലാണ് തലസ്ഥാനത്തെ മലയാളികള്‍. കോവിഡ് കാലത്ത് സർക്കാറി​ൻെറ മാർഗനിർദേശങ്ങൾ പാലിച്ച് തിങ്കളാഴ്​ച മലയാളി തിരുവോണം ആ​ഘോഷിക്കും. ഓണത്തെ വരവേൽക്കാനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണെങ്കിലും നിത്യോപയോഗസാധനങ്ങളും പച്ചക്കറികളും പുതുവസ്ത്രങ്ങളും വാങ്ങാന്‍ വ്യാപാരശാലകളില്‍ ശനിയാഴ്ച വലിയ തിരക്കുണ്ടായില്ല. രോഗം വ്യാപകമാവുമെന്ന ഭീതിയിൽ വീട് വീട്ട് നിരത്തിലിറങ്ങാൻ നഗരവാസികൾ വിസമ്മതിക്കുകയാണ്. കോവിഡ് വ്യാപനം വിപണിയെ ബാധിച്ചു. അത് ആവേശത്തി​ൻെറയും തിരക്കി​ൻെറയും തോതിൽ വലിയ കുറവുണ്ടാക്കി. ചാലക്കമ്പോളമടക്കം തലസ്ഥാനത്തെ പ്രമുഖ കച്ചവടകേന്ദ്രങ്ങളിൽ മുൻ വർഷങ്ങളിലെപ്പോലെ തിരക്കുണ്ടായില്ല. കോവിഡ് പരന്നതോടെ അടച്ചിടൽ നേരിട്ടവർക്ക് വരുമാന മാർഗം നഷ്​ടപ്പെട്ടു. അവര്‍ക്ക് ഓണം ഇത്തവണ വറുതിയുടേതാണ്. എന്നാല്‍ പരസ്പരം സഹായിച്ചും കൈകോര്‍ത്തും ആ സങ്കടങ്ങള്‍ക്കിടയിലും മലയാളി ഇത്തവണ ഓണം ഉണ്ണുകയാണ്. സന്നദ്ധ സംഘടനകളും പ്രവര്‍ത്തകരും മറ്റും ഓണനാളില്‍ ആവശ്യസാധനങ്ങള്‍ എത്തിക്കാനും സദ്യയൊരുക്കാനും തലസ്ഥാനത്ത് മുന്‍പന്തിയിലുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story