Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപ്രവാസി നിരീക്ഷണത്തിൽ...

പ്രവാസി നിരീക്ഷണത്തിൽ കഴിഞ്ഞ വീട്ടിൽ തീപിടിത്തം

text_fields
bookmark_border
​ആറ്റിങ്ങൽ: പ്രവാസി നിരീക്ഷണത്തിൽ കഴിഞ്ഞ വീടിന് തീപിടിച്ചു. ഖത്തറിൽനിന്ന്​ നാട്ടിലെത്തി ക്വാറൻറീനിൽ കഴിഞ്ഞ കിഴുവിലം പഞ്ചായത്തിലെ ഗവ. ആയുർവേദ ആശുപത്രിക്ക് സമീപം നൈനാംകോണം റോഡിൽ സലീന മൻസിലിൽ സൈനുദ്ദീ​ൻെറ വീട്ടിലാണ് ശനിയാഴ്ച രാവിലെ 10ന് തീപിടിത്തമുണ്ടായത്. വീടിനോട് ചേർന്നുള്ള വിറകുപുരയിൽനിന്ന്​ തീ കെട്ടിടത്തിലേക്ക് പടരുകയായിരുന്നു. ജനൽ ചില്ലുകൾ പൊട്ടി. ചുവരിനും കേടുപാടുണ്ടായി. ഓടിട്ട വീടി​ൻെറ മേൽക്കൂരയിലേക്ക് പടർന്ന തീ കഴുക്കോലിനും പട്ടികകൾക്കും നാശനഷ്​ടമുണ്ടാക്കി. വിറക് പുരയിൽ ഉണ്ടായിരുന്ന വിറകുകൾ ഭാഗികമായി കത്തിനശിച്ചു. ആറ്റിങ്ങൽനിന്ന്​ ഫിർഫോഴ്‌സ്‌ എത്തിയപ്പോഴേക്കും നാട്ടുകാർ തീകെടുത്തിയിരുന്നു. പൊലീസും സംഭവസ്ഥലത്തെത്തി. സൈനുദ്ദീ​ൻെറ ക്വാറൻറീൻ കാലം ശനിയാഴ്​ച അവസാനിരിക്കെയായിരുന്നു അപകടം. കുടുംബാംഗങ്ങൾ മറ്റൊരു വീട്ടിലായിരുന്നു താമസം. ചിത്രം: veedu atl
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story