Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right'കേരള' യിൽ ബി.എ,...

'കേരള' യിൽ ബി.എ, ബി.എസ്​സി ഫലവും ഭാഗികം

text_fields
bookmark_border
തിരുവനന്തപുരം: മൂല്യനിർണയം പൂർത്തിയാകാത്ത അഞ്ഞൂറോളം വിദ്യാർഥികളുടെ ഫലം ഒഴിവാക്കി അവസാനവർഷ ബി.കോം പരീക്ഷഫലം പ്രസിദ്ധീകരിച്ചതിന്​ തൊട്ടുപിന്നാലെ ബി.എ, ബി.എസ്​സി കോഴ്​സിലും അപൂർണ ഫലപ്രഖ്യാപനം. ആയിരത്തോളം വിദ്യാർഥികളുടെ ഫലം ഒഴിവാക്കിയാണ്​ വെള്ളിയാഴ്​ച വൈകീട്ട്​ തിരക്കിട്ട്​ പ്രസിദ്ധീകരിച്ചത്​. അവസാനവർഷ വിദ്യാർഥികളുടെ നാലാം സെമസ്​റ്റർ പരീക്ഷ പേപ്പർ പുനർമൂല്യനിർണയവും ഇംപ്രൂവ്​മൻെറി​ൻെറ മൂല്യനിർണയവും പൂർത്തിയാക്കാതെയാണ്​ ആറാം സെമസ്​റ്റർ ഫലം പ്രഖ്യാപിച്ചത്​. ഇതുവഴി വിദ്യാർഥികൾക്ക് ലഭിക്കേണ്ട അർഹമായ മാർക്കുകളുടെ കുറവ് ഉപരിപഠനസാധ്യതയെ ബാധിക്കും. നാലാം സെമസ്​റ്റർ ഇംപ്രൂവ്​മൻെറ്​ ഫലവും പുനഃപരിശോധനാഫലവും ഒന്നിച്ച്​ പൂർത്തിയാക്കിയാണ് മുൻവർഷങ്ങളിൽ അവസാനവർഷ പരീക്ഷഫലം പ്രസിദ്ധീകരിച്ചിരുന്നത്. കേരളത്തിലെ മറ്റെല്ലാ സർവകലാശാലകളും ബിരുദ പരീക്ഷഫലം പൂർത്തിയാക്കി ബിരുദാനന്തര പ്രവേശന നടപടികൾ ആരംഭിച്ചിട്ടും കേരള സർവകലാശാല പരീക്ഷഫലം ഭാഗികമായി പ്രസിദ്ധീകരിച്ചത്​ വിദ്യാർഥികളിലും രക്ഷാകർത്താക്കളിലും ആശങ്കയുണ്ടാക്കി​. അവസാനവർഷ വിദ്യാർഥികളുടെ നാലാം സെമസ്​റ്റർ ഫലവും പുനർമൂല്യനിർണയഫലവും വരുന്നതുവരെ ബിരുദാനന്തര പ്രവേശനം നിർത്തി​െവച്ചില്ലെങ്കിൽ ഉപരിപഠനസാധ്യത നഷ്​ടമാകും. വിദൂരവിദ്യാഭ്യാസത്തിലൂടെ ബിരുദപരീക്ഷ എഴുതിയ അയ്യായിരത്തോളം വിദ്യാർഥികളുടെ ഉത്തരക്കടലാസ് മൂല്യനിർണയം നടക്കാത്തതിനാൽ അവരുടെ ഉപരിപഠന സാധ്യത ഈ വർഷം നഷ്​ടപ്പെടും. സർവകലാശാലയിൽ പരാതിപ്പെട്ടിട്ടും നടപടിയില്ലാത്തതിനെ തുടർന്ന്​ ഗവർണറുടെയും ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെയും ശ്രദ്ധയിൽപെടുത്താനുള്ള ശ്രമത്തിലാണ് വിദ്യാർഥികൾ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story