Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Aug 2020 11:58 PM GMT Updated On
date_range 28 Aug 2020 11:58 PM GMTനെൽവയൽ: അഞ്ച് സെൻറ് പോലും നികത്തുന്നത് ചട്ടലംഘനം -കൃഷിവകുപ്പ്
text_fieldsbookmark_border
നെൽവയൽ: അഞ്ച് സൻെറ് പോലും നികത്തുന്നത് ചട്ടലംഘനം -കൃഷിവകുപ്പ് തിരുവനന്തപുരം: വീട് വെക്കാൻ അഞ്ച് സൻെറ് നെൽവയൽ പോലും നികത്തുന്നത് ചട്ടലംഘനമെന്ന് കൃഷിവകുപ്പ്. കണ്ണൂരിലെ കല്യാശ്ശേരിവില്ലേജിൽ സർവേ നമ്പർ 92/2 ൽ ഉൾപ്പെട്ട അഞ്ച് സൻെറ് നെൽവയൽ നികത്തി വീട് നിർമിക്കുന്നതിന് ഭൂവുടമ നൽകിയ അപേക്ഷ നിരസിച്ചാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. ഭൂവുടമക്ക് കല്യാശ്ശേരിയിൽ 27 സൻെറ് ഭൂമിയുണ്ട്. 2013ൽ വീട് വെക്കാൻ അഞ്ച് സൻെറ് നിലം നികത്താൻ ആദ്യം പഞ്ചായത്തിൽ അപേക്ഷ നൽകി. ഭൂമി േഡറ്റ ബാങ്കിൽ നെൽവയൽ ആയതിനാൽ അനുമതി ലഭിച്ചില്ല. തുടർന്ന് കലക്ടർക്ക് അപേക്ഷ നൽകി. ഉദ്യോഗസ്ഥർ നടത്തിയ ഹിയറിങ്ങിൽ അപേക്ഷ നിരസിച്ചു. കൃഷി ഓഫിസർ സ്ഥല പരിശോധന നടത്തി സമർപ്പിച്ച റിപ്പോർട്ടിൽ അനുമതി വാങ്ങാതെ അഞ്ച് സെേൻറാളം നിലം ഭാഗികമായി നികത്തി വീടിന് തറ കെട്ടിയെന്ന് ചൂണ്ടിക്കാട്ടി. തുടർന്ന് ഉടമ കൃഷി വകുപ്പിനെ സമീപിച്ചു. നെൽവയലുകൾ നഷ്ടമാകുന്നത് പരിസ്ഥിതിക്കും ഭക്ഷ്യസുരക്ഷക്കും ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നും അതിനാൽ അപേക്ഷകൻ നിലം പരിവർത്തനപ്പെടുത്തിയത് ഗുരുതര ചട്ടലംഘനമാണെന്നും കൃഷിവകുപ്പിൻെറ ഉത്തരവിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story