Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Aug 2020 11:58 PM GMT Updated On
date_range 28 Aug 2020 11:58 PM GMTഡയറികൾ വിതരണം ചെയ്തു
text_fieldsbookmark_border
നേമം: മലയിൻകീഴ് ജനമൈത്രി പൊലീസ് വീടുകളിൽ കോവിഡ് ഡയറി നൽകുന്നതിൻെറ വിതരണോദ്ഘാടനം ഐ.ബി. സതീഷ് എം.എൽ.എ മലയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. രാധാകൃഷ്ണൻ നായർക്ക് നൽകി നിർവഹിച്ചു. ജനങ്ങളുടെ പങ്കാളിത്തത്തോടെ പ്രതിദിന രോഗികളുടെ എണ്ണം കണക്കാക്കുകയാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. കാട്ടാക്കട മണ്ഡലത്തിലെ ആദ്യ സംരംഭമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. വീടുകളിൽനിന്ന് പുറത്തേക്ക് പോകുന്നതിൻെറ വിവരങ്ങൾ ഡയറിയിൽ കുറിച്ചിടുന്നതിനും നിത്യേനയുള്ള സമ്പർക്ക വിവരങ്ങൾ ഡയറിയിൽ രേഖപ്പെടുത്തുന്നതിനുമാണ് തീരുമാനമെന്ന് ജനമൈത്രി കോഓഡിനേറ്റർ ഹരീഷ്കുമാർ പറഞ്ഞു. കോവിഡ് പ്രതിരോധത്തിൻെറ ഭാഗമായി മലയിൻകീഴ് പഞ്ചായത്ത് പ്രദേശങ്ങളിൽ ഡയറികൾ വിതരണംചെയ്യും. മണപ്പുറം ലക്ഷംവീട് കോളിനിയിൽ നടന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.എസ്. ശ്രീകാന്ത് അധ്യക്ഷത വഹിച്ചു. ലോക് താന്ത്രിക് ജനതാദൾ ജില്ല പ്രസിഡൻറ് എൻ.എം. നായർ, സി.ഐ അനിൽകുമാർ, ജനമൈത്രി എസ്.ഐ ഹരീഷ്, നേമം ബ്ലോക്ക് പഞ്ചായത്ത് അംഗം മായ രാജേന്ദ്രൻ, എൽ.സി സെക്രട്ടറി ശിവപ്രസാദ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് എൻ. ഷാജി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story