Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമൈക്ക് അനൗണ്‍സ്‌മെൻറ്​...

മൈക്ക് അനൗണ്‍സ്‌മെൻറ്​ ആരംഭിച്ചു

text_fields
bookmark_border
മൈക്ക് അനൗണ്‍സ്‌മൻെറ്​ ആരംഭിച്ചു ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ പൊലീസ് ഓണക്കാല ബോധവത്​കരണത്തിൻെറ ഭാഗമായി മൈക്ക് അനൗണ്‍സ്‌മൻെറ്​ ആരംഭിച്ചു. നഗരത്തിലെ ട്രാഫിക് നിയന്ത്രണം, കോവിഡ് ബോധവത്​കരണം, പൊലീസ് അറിയിപ്പ് എന്നിവ നഗരത്തില്‍ ഒരേസമയം നല്‍കാന്‍ കഴിയും. ഡിവൈ.എസ്.പി സുരേഷ് ഉദ്​ഘാടനം ചെയ്തു. എസ്.ഐ സനൂജ്, ബിനു എന്നിവർ പങ്കെടുത്തു. ധർണ നടത്തി ആറ്റിങ്ങല്‍: സെക്ര​േട്ടറിയറ്റ് തീപിടിത്തം എന്‍.ഐ.എ അന്വേഷിക്കണമെന്നാവശ്യപ്പെട്ടും മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടും കോണ്‍ഗ്രസ് നേതൃത്വത്തില്‍ ആലംകോട് ജങ്​ഷനില്‍ ധർണ നടത്തി. അടൂര്‍പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡൻറ്​ ടി.പി. അംബിരാജ, ജനറല്‍ സെക്രട്ടറിമായ എം.എച്ച്. അഷറഫ് ആലംകോട്, എച്ച്. നാസിം, വൈസ് പ്രസിഡൻറ്​ ആസാദ്, വിഷ്​ണു, അനില്‍കുമാര്‍, സെ​ൻറര്‍ ഹാഷിം, പ്രദീപ് എന്നിവർ പങ്കെടുത്തു. തോട്ടയ്ക്കാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രതിഷേധസമരം ഡി.സി.സി അംഗം എസ്.എം. മുസ്തഫ ഉദ്​ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ്​ നിസാം തോട്ടക്കാട് അധ്യക്ഷതവഹിച്ചു. അഭിലാഷ്, വിവേകാനന്ദന്‍, മണിലാല്‍, വഹാബുദ്ദീന്‍, ജോയ്, പ്രസാദ്, ബാബു, ഹെര്‍ഷ് എന്നിവർ സംസാരിച്ചു. ഓണസമൃദ്ധി പച്ചക്കറിച്ചന്ത ആറ്റിങ്ങല്‍: സംസ്ഥാന കാര്‍ഷിക വികസനവകുപ്പി​ൻെറ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഓണസമൃദ്ധി പച്ചക്കറിച്ചന്ത മംഗലപുരം കൃഷി ഓഫിസിന് മുന്നില്‍ ആരംഭിച്ചു. ഹോര്‍ട്ടി കോര്‍പറേഷ​ൻെറയും നാടന്‍ പച്ചക്കറികളും വിൽപനക്കെത്തി. പ്രസിഡൻറ്​ വേങ്ങോട് മധു വിപണനോദ്​ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡൻറ്​ സുമ ഇടവിളാകം, വികസന ചെയര്‍മാന്‍ മംഗലപുരം ഷാഫി, ആരോഗ്യ ചെയര്‍മാന്‍ വേണുഗോപാലന്‍ നായര്‍, മെംബര്‍ വി. അജികുമാര്‍, കൃഷി ഓഫിസര്‍ സജി അലക്‌സ്, അസിസ്​റ്റൻറ്​ കൃഷി ഓഫിസര്‍ ചന്ദ്രബാബുനായര്‍ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story