Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപഴം-പച്ചക്കറി മേള...

പഴം-പച്ചക്കറി മേള ഇന്നുമുതല്‍

text_fields
bookmark_border
തിരുവനന്തപുരം: കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന പഴം-പച്ചക്കറി മേള 27 മുതല്‍ 30 വരെ വഴുതക്കാട് കോട്ടണ്‍ഹില്‍ സ്‌കൂളിന് സമീപം സംഘടിപ്പിക്കുന്നു. കേരളത്തിലെ കര്‍ഷകരില്‍നിന്ന് നേരിട്ട് സംഭരിക്കുന്ന കാര്‍ഷിക ഉല്‍പന്നങ്ങള്‍ 30 ശതമാനം സബ്‌സിഡിയിലാണ് നല്‍കുന്നത്. തിരുവനന്തപുരം ജില്ലയിലെ കര്‍ഷകര്‍ക്കുപുറമെ ഇടുക്കി ദേവികുളം ബ്ലോക്കിലെ വട്ടവട, കാന്തല്ലൂര്‍, മറയൂര്‍ എന്നിവിടങ്ങളിലെ ശീതകാല വിളകളായ കാബേജ്, ക്യാരറ്റ്, ബീന്‍സ്, ഉരുളന്‍കിഴങ്ങ്, വെളുത്തുള്ളി, ബീന്‍സ് എന്നിവയും ലഭിക്കും. മറയൂര്‍ ശര്‍ക്കര മേളയിലെ പ്രധാന ആകര്‍ഷണമാണ്. വനിതാ സ്വയം സഹായസംഘങ്ങള്‍ കഴുകി ഉണക്കിപ്പൊടിച്ച മുളകുപൊടിയും മല്ലിപ്പൊടിയും മേളയിലുണ്ടാകും. പ്രളയത്തില്‍ വാഴകള്‍ നശിച്ച ഇടുക്കിയിലെ കര്‍ഷകരില്‍നിന്ന്​ സംഭരിച്ച കായകള്‍ ഉപയോഗിച്ച് ഉണ്ടാക്കിയ ഉപ്പേരിയും മേളയില്‍ ലഭിക്കുന്നതാണ്. അസോസിയേഷനുകള്‍ക്ക് ബുക്ക് ചെയ്യാം തിരുവനന്തപുരം: പഴം-പച്ചക്കറി മേളയില്‍ തിരുവനന്തപുരം നഗരസഭാ കൃഷിഭവന്‍ പ്രദേശത്തെ റസി. അസോസിയേഷനുകള്‍ക്ക് പഴം, പച്ചക്കറി, മറയൂര്‍ ശര്‍ക്കര എന്നിവ ബുക്ക് ചെയ്യാം. മൊത്തമായും കിറ്റുകളായും 30 ശതമാനം വരെ സബ്‌സിഡി നിരക്കില്‍ സാധനങ്ങള്‍ നല്‍കും. തിരുവനന്തപുരം നഗരസഭ, നഗരസഭാ കൃഷിഭവന്‍, കൃഷിവകുപ്പ് എന്നിവരുടെ മേല്‍നോട്ടത്തിലാണ് വിപണി സംഘടിപ്പിച്ചിരിക്കുന്നത്. ഫോണ്‍: 9447005998, 9383472016, 9496197435
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story