Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതീരദേശ മേഖലകളില്‍...

തീരദേശ മേഖലകളില്‍ കൂടുതല്‍ ഇളവുകള്‍

text_fields
bookmark_border
തിരുവനന്തപുരം: ജില്ലയിലെ പ്രഖ്യാപിച്ചതായി കലക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു. അതിനിയന്ത്രിത മേഖലകളിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്​ വൈകീട്ട് ഏഴുമണിവരെ തുറന്നു പ്രവര്‍ത്തിക്കാം. ഈ മേഖലകളിലുള്ള കോവിഡ് രോഗമുക്തര്‍ക്കും കോവിഡ് ഫലം നെഗറ്റിവായവര്‍ക്കും ഉപാധികളോടെ വിവിധ ആവശ്യങ്ങള്‍ക്കായി മറ്റിടങ്ങളിലേക്ക് സഞ്ചരിക്കാം. കോവിഡ് മുക്തരായവര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫിസറുടെ സാക്ഷ്യപത്രവും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖയും കൈയില്‍ കരുതണം. കോവിഡ് പരിശോധനക്ക്​ വിധേയമായവര്‍ പരിശോധനാ കേന്ദ്രത്തിന്‍ നിന്ന്​ ലഭിക്കുന്ന നെഗറ്റിവ് സര്‍ട്ടിഫിക്കറ്റും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖയും കരുതണം. പരിശോധിച്ച തീയതിമുതല്‍ ഏഴുദിവസം വരെ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റുമായി സഞ്ചരിക്കാം. എന്നാല്‍, പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട് 14 ദിവസം ക്വാറൻറീനില്‍ കഴിയുന്നവര്‍ക്ക് കാലാവധി കഴിയുന്നതുവരെ സഞ്ചാരം അനുവദിക്കില്ല. പ്രദേശത്ത് ഇതുവരെയും കോവിഡ് പരിശോധന നടത്താത്തവര്‍ക്ക് സൗജന്യമായി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്ന്​ പരിശോധന നടത്താം. സ്വകാര്യ ആശുപത്രികള്‍, ലാബുകള്‍ എന്നിവിടങ്ങളിലും സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ പരിശോധനാ സൗകര്യമുണ്ട്. കോവിഡ് രോഗമുക്ത സാക്ഷ്യപത്രം, കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് എന്നിവ എത്രയും വേഗം ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കലക്ടര്‍ അറിയിച്ചു. --
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story