Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2020 11:58 PM GMT Updated On
date_range 23 Aug 2020 11:58 PM GMTപൈനാപ്പിൾ കൃഷിയിലെ കീടനാശിനി നിയന്ത്രിക്കാൻ നടപടി
text_fieldsbookmark_border
തിരുവനന്തപുരം: പൈനാപ്പിൾ കൃഷിയിലെ കീടനാശിനി ഉപയോഗം നിയന്ത്രിക്കാൻ കൃഷി വകുപ്പിൻെറ ഉത്തരവ്. പരിസ്ഥിതിക്കും ജീവജാലങ്ങൾക്കും അപകടകരമാംവിധം കീട, കുമിൾ, കളനാശിനികൾ ഉപയോഗിക്കുന്നെന്നും ഇത് നിയന്ത്രിക്കണമെന്നുള്ള ഹൈ കോടതി വിധിയെ തുടർന്നാണ് നടപടി. പൈനാപ്പിൾ കർഷകർ കൃഷി ഭവനുകളിൽ രജിസ്റ്റർ ചെയ്യണം. ഗുഡ് അഗ്രികൾചറൽ പ്രാക്ടിസ് (ജി.എ.പി) സർട്ടിഫിക്കേഷന് കൃഷിവകുപ്പ് നിശ്ചയിച്ച നടപടിക്രമങ്ങളും മാനദണ്ഡങ്ങളും അനുസരിച്ച് 'ഫാം ഡയറി' കുറഞ്ഞത് ഒരു വർഷത്തേക്ക് സൂക്ഷിക്കണം. കീടനാശിനി പ്രയോഗം മനുഷ്യരുടെ ആരോഗ്യത്തിനും പരിസ്ഥിതിക്കും ദോഷകരമാകരുത്. കാർഷിക സർവകലാശാലയും കൃഷി ഓഫിസർമാരും നൽകുന്ന നിർദേശത്തിന് അനുസരിച്ചാകണം കീടനാശിനികൾ ഉപയോഗിക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story