Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightദേശീയ വിദ്യാഭ്യാസനയം...

ദേശീയ വിദ്യാഭ്യാസനയം പുനഃപരിശോധിക്കണം -ഇ.ടി. മുഹമ്മദ് ബഷീർ

text_fields
bookmark_border
തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസനയം പാർലമൻെറിൽ ചർച്ചക്ക്​ വിധേയമാക്കി പുനഃപരിശോധിക്കണമെന്നും പ്രൈമറിതലം മുതൽ നിലവിലുള്ള ഭാഷാപഠന സമ്പ്രദായങ്ങൾ തുടരണമെന്നും ഇ.ടി. മുഹമ്മദ് ബഷീർ എം.പി. കേരള അറബിക് മുൻഷീസ് അസോസിയേഷൻ (കെ.എ.എം.എ) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഓൺലൈൻ നേതൃപഠന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് വിക്ടേഴ്സ് ചാനലിലൂടെ നടക്കുന്ന ഓൺലൈൻ ക്ലാസുകളിൽ പ്രൈമറി തലത്തിൽ അറബിക് ഭാഷ പഠനം ആരംഭിക്കാത്തത് പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു. ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത് ക്ലാസിന് നേതൃത്വം നൽകി. സംസ്ഥാന പ്രസിഡൻറ്​ എ.എ. ജാഫർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം. തമീമുദ്ദീൻ ആമുഖപ്രഭാഷണം നടത്തി. ട്രഷറർ പി.പി. ഫിറോസ്, സിറാജ് മദനി, അനസ് എം. അഷ്റഫ്, ഉമർ മുള്ളൂർക്കര, മുഹമ്മദ് സഹൽ മലപ്പുറം, മുനീർ കിളിമാനൂർ, നിഹാസ് പാലോട്, നബീൽ കൊല്ലം, സലാഹുദ്ദീൻ, എം.എ. ഹംസ, മുസ്തഫ വയനാട്, ഹിഷാമുദ്ദീൻ പത്തനംതിട്ട, മുഹമ്മദ് ഇസ്മായിൽ, അബ്​ദുൽ മജീദ്, ലൈല ബീവി, അൻവർ പള്ളിക്കൽ, സുനീർ കൊല്ലം എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story