Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകോടികളുടെ...

കോടികളുടെ കുടിവെള്ളസംഭരണി ഉദ്ഘാടനം കാത്ത് രണ്ട് വർഷം; റെയിൽവേയുടെ അംഗീകാരം ലഭിക്കണം

text_fields
bookmark_border
ബാലരാമപുരം: നിർമാണം പൂർത്തിയായിട്ടും റെയിൽവേയുടെ അംഗീകാരം കിട്ടാതെ കോടികളുടെ കുടിവെള്ളപദ്ധതി നോക്കുകുത്തിയാകുന്നു. ബാലരാമപുരം, പള്ളിച്ചൽ ഗ്രാമപഞ്ചായത്തുകളിലെ എല്ലാ പ്രദേശങ്ങളിലും കുടിവെള്ളമെത്തിക്കുന്നതിനായി സ്​ഥാപിച്ച കുടിവെള്ള പദ്ധതിയുടെ ടാങ്ക് നിർമാണം പൂർത്തിയായെങ്കിലും റെയിൽവേ ലൈൻ മുറിച്ച് കടക്കുന്നതിന് അനുമതിയും കാത്ത് കിടിക്കാൻ തുടങ്ങിയിട്ട്​ രണ്ട് വർഷം പിന്നിടുന്നു. ശശി തരൂർ എം.പി ഉൾപ്പെടെ ഭരണപക്ഷത്തെയും പ്രതിപക്ഷ​െത്തയും നേതാക്കൾ ഇടപെട്ടിട്ടും ഫലംകണ്ടില്ല. മാസങ്ങൾക്ക് മുമ്പ് റെയിൽവേ ഡിവിഷൻ ആസ്​ഥാനത്തെത്തി ജനപ്രതിനിധികൾ റെയിൽവേ ഉദ്യോഗസ്​ഥരുമായി ചർച്ചനടത്തിയെങ്കിലും ഫലമില്ലാതെ തുടരുന്നത്. ഉടൻ ശരിയാകുമെന്ന പ്രതീക്ഷയിലാണ് അധികൃതരും. ബാലരാമപുരം പഞ്ചായത്തിലെ 20 വാർഡുകളിലും പള്ളിച്ചൽ ഗ്രമാപഞ്ചായത്തിലെ പ്രദേശങ്ങളിലും കുടിവെള്ളം എത്തിക്കുന്ന പദ്ധതിയാണ്. 12കോടി രൂപയിലേറെ ​െചലവിലാണ് പദ്ധതി നടപ്പിലാക്കി ഓരോ പ്രദേശങ്ങളിലും പൈപ്പിടലുകളും പൂർത്തിയാക്കിയത്. വാണിഗർ തെരുവിലെ ലക്ഷംവീട് കോളനിയിൽ രണ്ട് കോടി രൂപ മുടക്കി വാട്ടർ ടാങ്ക് നിർമിച്ചു. 12 കോടിരൂപയിലെറെ നബാർഡി​ൻെറയും സംസ്​ഥാനസർക്കാറി​ൻെറയും ഫണ്ടാണ് കുടിവെള്ളപദ്ധതിക്കായി അനുവദിച്ചത്. 2008 ൽ പദ്ധതി വന്നെങ്കിലും അന്ന് നടപ്പിലാകാതെ പോയി. 2016 ൽ വാട്ടർ ടാങ്ക് നിർമാണ നടപടികൾ തുടരുമ്പോൾ റെയിൽവേക്ക് ഇത് സംബന്ധിച്ച് അപേക്ഷ നൽകിയിരുന്നു. താന്നിവിള റെയിൽവേ തുരങ്കത്തിന് മുകളിലൂടെ പന്ത്രണ്ട് അര മീറ്റർ സ്​ഥലത്ത് കൂടി തേമ്പാമുട്ടം റെയിൽവേ േക്രാസ്​ മുറിച്ചും പൈപ്പ് ലൈൻ സ്​ഥാപിക്കുന്നതിനാണ് റെയിൽവേയുടെ അനുമതി വേണ്ടത്. പദ്ധതി നടപ്പാകുന്നതോടെ ബാലാരമപുരത്തെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാൻ സാധിക്കും.12 ലക്ഷം ലിറ്റർ വെള്ളം കൊള്ളുന്ന ടാങ്ക് നിർമിച്ച് ഓഫിസ്​ കെട്ടിടവും ഇതിന് താഴെയായി നിർമിച്ച് കാത്ത് കിടക്കുകയാണ്​. KUDIVELLA TANK 1.jfif KUDIVELLA TANK 2.jfif KUDIVELLA TANK.jfif ചിത്രം ..കോടികൾ മുടക്കി നിർമാണപ്രവർത്തനം പൂർത്തിയായി ഉദ്ഘാടനം കാത്തുകിടക്കുന്ന വാട്ടർ ടാങ്ക്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story