Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജൂനിയർ നഴ്​സുമാരുടെ...

ജൂനിയർ നഴ്​സുമാരുടെ സമരം മൂന്നാംദിവസത്തിലേക്ക്​

text_fields
bookmark_border
തിരുവനന്തപുരം: സ്​റ്റൈപൻഡ്​ വർധന ആവശ്യപ്പെട്ട്​ സർക്കാർ മെഡിക്കൽ കോളജിലെ ജൂനിയർ നഴ്​സുമാർ ഡ്യൂട്ടിയിൽനിന്ന്​ വിട്ടുനിന്ന് ആരംഭിച്ച അനിശ്ചിതകാല സമരം മൂന്നാംദിവസത്തിലേക്ക്​. കോവിഡ്​ പ്രതിസന്ധിയുടെ ഘട്ടത്തിൽ സമരം രണ്ട്​ ദിവസം പിന്നിട്ടിട്ടും അധികൃതർ ഇതുവ​രെ ചർച്ചക്ക്​ വിളിച്ചിട്ടില്ല. മറിച്ച്​ സമരം ചെയ്യുന്നവരുടെ നഴ്​സിങ്​ കൗൺസിൽ രജിസ്​​ട്രേഷൻ റദ്ദാക്കുമെന്ന​​ും ​ അറസ്​റ്റ്​ ചെയ്യു​െമന്നും ഭീഷണിപ്പെടുത്തുകയാണെന്നും സി.എൻ.എസ്​ സ്​റ്റാഫ്​ അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. ജൂനിയർ നഴ്സുമാർക്ക് ന്യായമായ ശമ്പളം നൽകുന്നതിന് പകരം രജിസ്​ട്രേഷനോ രോഗീപരിചരണത്തിൽ വേണ്ടത്ര പരിചയമോ ഇല്ലാത്ത നാലാംവർഷ വിദ്യാർഥികളെ കോവിഡ് ഡ്യൂട്ടിക്ക് അയക്കാനാണ് സർക്കാർ ശ്രമം. കോഴ്​സ്​ കഴിഞ്ഞ്​ ഒരുവർഷത്തെ നിർബന്ധിത സേവനമനുഷ്​ടിക്കുന്ന 375 ജൂനിയർ നഴ്​സുമാരാണ്​ വെള്ളിയാഴ്​ച മുതൽ സമരമാരംഭിച്ചത്​. സ്​റ്റാഫ്​ നഴ്​സുമാരുടെ അടിസ്​ഥാനവേതനത്തിന്​ തുല്യമായ തുക തങ്ങൾക്ക്​ ​സ്​റ്റൈപൻഡായി നൽകണമെന്നാണ്​ വ്യവസ്​ഥയെങ്കിലും അത്​ പാലിക്കുന്നില്ലെന്ന്​ ഇവർ ആരോപിക്കുന്നു. 2016ലാണ്​ 6000 രൂപയിൽനിന്ന്​ അന്നത്തെ സ്​റ്റാഫ് നേഴ്സി​ൻെറ അടിസ്ഥാനശമ്പളമായ 13900 രൂപയാക്കി സ്​​െറ്റെ​പൻഡ്​ ഉയർത്തിയത്. എന്നാൽ ശമ്പള പരിഷ്കരണം നടക്കുകയും സ്​റ്റാഫ് നഴ്സി​ൻെറ അടിസ്ഥാനശമ്പളം 27800-59400 എന്ന സ്കെയിലിലേക്ക് പരിഷ്കരിക്കുകയും ചെയ്തു. എന്നാൽ കാലാനുസൃത ശമ്പള വർധന ജൂനിയർ നഴ്​സുമാരുടെ കാര്യത്തിലുണ്ടായില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story