Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവിമാനത്താവള ലേലം:...

വിമാനത്താവള ലേലം: നിയമോപദേശ കാര്യത്തിൽ സര്‍ക്കാര്‍ വ്യക്തത വരുത്തണം -ചെന്നിത്തല

text_fields
bookmark_border
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് ഏറ്റെടുക്കാനുള്ള ലേലത്തില്‍ പങ്കെടുക്കാൻ സംസ്ഥാന സര്‍ക്കാറിന് നിയമോപദേശം നല്‍കിയത് അദാനി ഗ്രൂപ്പുമായി അടുത്ത ബന്ധമുള്ള സ്ഥാപനമെന്ന വാര്‍ത്ത ആശങ്കയുളവാക്കുന്നതാണെന്ന്​ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തില്‍ വ്യക്തത വരുത്തേണ്ട ഉത്തരവാദിത്തം സര്‍ക്കാറിനാണ്. വാര്‍ത്ത ശരിയാണെങ്കില്‍ സര്‍ക്കാറും അദാനി ഗ്രൂപ്പും തമ്മിൽ ഒത്തുകളി നടന്നെന്ന് പറയേണ്ടിവരും. സര്‍ക്കാറിനും അദാനിക്കും ഒരേസ്ഥാപനം തന്നെ നിയമോപദേശം നല്‍കുകയെന്നതും അദാനി ഗ്രൂപ്പിന് വിമാനത്താവള നടത്തിപ്പിനുള്ള ലേലം ലഭിച്ചുവെന്നതും സര്‍ക്കാറിനെ സംശയത്തി​ൻെറ മുള്‍മുനയില്‍ നിര്‍ത്താന്‍ പോന്നതാണ്​. 24ന് നിയമസഭയില്‍ പ്രമേയം വരുംമുമ്പ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Show Full Article
TAGS:
Next Story