Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightരോഗമുക്തിയിൽ മുന്നിൽ...

രോഗമുക്തിയിൽ മുന്നിൽ തലസ്​ഥാനം

text_fields
bookmark_border
തിരുവനന്തപുരം: കോവിഡ്​ രോഗമുക്തിയിൽ കൂടുതലും തലസ്​ഥാന ജില്ലയിൽ, 258 പേരുടെ പരിശോധന ഫലങ്ങളാണ്​ വെള്ളിയാഴ്​ച നെഗറ്റിവായത്​. കൊല്ലം-54, പത്തനംതിട്ട- 37, ആലപ്പുഴ- 67, കോട്ടയം- 93, ഇടുക്കി-18, എറണാകുളം- 89, തൃശൂര്‍- 55, പാലക്കാട്-144, മലപ്പുറം- 319, കോഴിക്കോട്- 163, വയനാട്- 44, കണ്ണൂര്‍- 44, കാസർകോട്​- 34 എന്നിങ്ങനെയാണ്​ രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള വിവരം. ഇതുവരെ ആകെ 13,49,071 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത്. മുന്‍ഗണന ഗ്രൂപ്പുകളില്‍നിന്ന് 1,58,528 സാമ്പിളുകളും. - 32 പുതിയ ഹോട്​സ്‌പോട്ടുകൾ സംസ്​ഥാനത്ത്​ 32 പുതിയ ഹോട്​സ്‌പോട്ടുകൾ കൂടി. എട്ട്​ പ്രദേശങ്ങളെ ഹോട്​സ്‌പോട്ടില്‍നിന്ന്​ ഒഴിവാക്കി. നിലവില്‍ 607 ഹോട്​സ്‌പോട്ടുകളാണ്​ സംസ്​ഥാനത്തുള്ളത്​.
Show Full Article
TAGS:
Next Story