Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകുന്നത്തുകാല്‍...

കുന്നത്തുകാല്‍ പഞ്ചായത്തിലെ രണ്ടുവാര്‍ഡുകള്‍ റെഡ് സോണാക്കി

text_fields
bookmark_border
വെള്ളറട: കോവിഡ് വ്യാപനം ക്രമാതീതമായി ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് കുന്നത്തുകാല്‍ പഞ്ചായത്തിലെ കോട്ടുക്കോണം, ചാവടി വാര്‍ഡുകള്‍ വ്യാഴാഴ്​ച മുതല്‍ റെഡ് സോണാക്കിയതായി വെള്ളറട പൊലീസ് അറിയിച്ചു. ഇതി​ൻെറ ഭാഗമായി വ്യാഴാഴ്​ച വൈകുന്നേരം മുതല്‍ വാര്‍ഡുകളിലേക്കുള്ള റോഡുകളെല്ലാം ബാരിക്കേഡുകള്‍ ഉപയോഗിച്ച് ​െ​പാലീസ് അടച്ചു. അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ ഈ വാര്‍ഡുകളിലുള്ളവര്‍ പുറത്തേക്ക് പോകാനോ മറ്റു ഭാഗങ്ങളില്‍ ഉള്ളവര്‍ ഈ വാര്‍ഡുകളിലേക്ക്​ പ്രവേശിക്കാനോ പാടില്ല. രണ്ടുവാര്‍ഡുകളിലെയും പലചരക്കുകടകള്‍, പാല്‍ സൊസൈറ്റി, പച്ചക്കറിക്കടകള്‍ എന്നിവക്ക്​ മാത്രം രാവിലെ ഏഴുമുതല്‍ ഉച്ചക്ക്​ 12 വരെ പ്രവര്‍ത്തന അനുമതിയുണ്ട്. മറ്റുവാര്‍ഡുകളിലെ എല്ലാ വ്യാപാരസ്ഥാപനങ്ങള്‍ക്കും വൈകീട്ട്​ അഞ്ചുവരെ പ്രവര്‍ത്തിക്കാം. നിരീക്ഷണത്തില്‍ കഴിയുന്ന ആരെങ്കിലും പുറത്തിറങ്ങി സഞ്ചരിക്കുന്നതായി അറിവില്‍പെട്ടാല്‍ ആരോഗ്യ വകുപ്പധികൃതരെയോ വെള്ളറട പൊലീസിനെയോ അറിയിക്കേണ്ടതാണെന്നും അധികൃതര്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story