Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅതിര്‍ത്തിയിലെ...

അതിര്‍ത്തിയിലെ തമിഴ്‌നാട് വിദേശമദ്യ ഔട്ട്​ലെറ്റുകളില്‍ അനധികൃത മദ്യപാനകേന്ദ്രങ്ങള്‍ തഴച്ചുവളരുന്നു

text_fields
bookmark_border
വെള്ളറട: കേരള അതിര്‍ത്തിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന തമിഴ്‌നാട് സര്‍ക്കാറിൻെറ ഉടമസ്ഥതയിലുള്ള വിദേശമദ്യ ഔട്ട്‌ലെറ്റുകള്‍ കേന്ദ്രീകരിച്ച് അനധികൃത മദ്യപാനകേന്ദ്രങ്ങള്‍ തഴച്ചുവളരുന്നത് അതിര്‍ത്തി നിവാസികളില്‍ കോവിഡ് ഭീതി പരത്തുന്നു. നെയ്യാറ്റിന്‍കര താലൂക്കിലെ മലയോര ഗ്രാമീണപ്രദേശമായ വെള്ളറട, പാറശ്ശാല പഞ്ചായത്തിലെ നിവാസികള്‍ക്കിടയില്‍ കൊറോണ വ്യാപനമുണ്ടാകുന്നത്​ അനധികൃത മദ്യപാനശാലകളില്‍ എത്തുന്നവരിലൂടെയാണെന്നാണ് കേരള ​പൊലീസി​ൻെറ ആരോപണം. അരുമന ​പൊലീസി​ൻെറ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന ചെറിയകൊല്ലയിലെ വിദേശമദ്യ ഔട്ട്​ലെറ്റിന് പിന്നിലുള്ള റബര്‍ തോട്ടത്തില്‍ എല്ലാവിധ സൗകര്യവും ഒരുക്കുന്നു. മൂന്നിരട്ടിയിലധികം വില ഈടാക്കിയാണ് വെള്ളവും ഗ്ലാസും മറ്റ്​ വിഭവങ്ങളും വിതരണം ചെയ്യുന്നത്. റിപ്പോർട്ട്​ ചെയ്യാനെത്തുന്ന മാധ്യമപ്രവര്‍ത്തകാര്‍ക്കെതിരെ വിരട്ടലും ഭീഷണിയും പതിവാണ്​. പളുകല്‍ പഞ്ചായത്ത​ിൻെറ കീഴില്‍ കണ്ണുമാമൂട് ജങ്​ഷനിലും 500 മീറ്റര്‍ അകലെ താമാരോട്ട് കുളക്കരയിലും രണ്ട് ഔട്ട്​ലെറ്റുകളുണ്ട്​. താമാരോട്ട് കുളത്തിന്​ സമീപവും അനധികൃത മദ്യശാലയുണ്ട്. ​പൊലീസി​ൻെറ ഒത്താശയോടെയാണ് ഇവ പ്രവര്‍ത്തിക്കുന്നതെന്നാണ് പരിസരവാസികള്‍ പറയുന്നത്. തുടക്കം മുതല്‍ക്കേ നാട്ടുകാര്‍ നിരവധി പരാതികള്‍ പൊലീസിന് നല്‍കിയെങ്കിലും ഇതുവരെയും ആരും തിരിഞ്ഞുനോക്കിയിട്ടില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story